|    Dec 10 Mon, 2018 5:29 pm
FLASH NEWS
Home   >  Kerala   >  

ഒരു മാസത്തെ ശമ്പളത്തോടൊപ്പം ദുരിതബാധിതര്‍ക്ക് ശമീമ ടീച്ചറിന്റെ വക സ്വര്‍ണമാലയും

Published : 28th August 2018 | Posted By: mtp rafeek

കണ്ണൂര്‍: മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ ഒരു പടികൂടി കടന്നാണ് ശമീമ ടീച്ചര്‍ ഏറ്റെടുത്തത്. തന്റെ ഒരു മാസത്തെ ശമ്പളത്തോടൊപ്പം രണ്ട് പവനിലേറെ വരുന്ന സ്വര്‍ണമാലയും ഊരി നല്‍കയാണ് തിരുവങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ശമീമ ടീച്ചര്‍ മാതൃകയായത്.

കഴുത്തിലണിഞ്ഞു നടന്നിരുന്ന 16.2 ഗ്രാം വരുന്ന സ്വര്‍ണമാലയാണ് ദുരിതത്തിന്റെ പിടിയിലമര്‍ന്ന സഹോദരങ്ങള്‍ക്ക് ആശ്വാസമേകാന്‍ ടീച്ചര്‍ സംഭാവനയായി നല്‍കിയത്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘വണ്‍ മന്ത് ഫോര്‍ കേരള’ കാംപയിനില്‍ പങ്കാളിയായി ഒരു മാസത്തെ ശമ്പളം മാഹി പള്ളൂര്‍ സ്വദേശിയായ ശമീമ ടീച്ചര്‍ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിവച്ചിരുന്നു. തന്റെ കൈയില്‍ പണമായി നല്‍കാന്‍ തല്‍ക്കാലം ഇല്ലാത്തതുകൊണ്ടാണ് സ്വര്‍ണമാല നല്‍കിയതെന്ന് വിദ്യാര്‍ഥികളുടെ പ്രയപ്പെട്ട സുവോളജി ടീച്ചര്‍ പറഞ്ഞു. കലക്ടറേറ്റിലെത്തിയ ടീച്ചര്‍ ഡപ്യൂട്ടി കലക്ടര്‍ സി എം ഗോപിനാഥന് മാല കൈമാറുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss