|    Nov 18 Sun, 2018 1:45 pm
FLASH NEWS
Home   >  Kerala   >  

കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ഡിസംബര്‍ 9 ന്, മുഖ്യമന്ത്രി ഒരുക്കങ്ങള്‍ വിലയിരുത്തി

Published : 4th November 2018 | Posted By: G.A.G

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 9 ന് രാവിലെ 10 മണിക്ക് നടക്കും. അന്തിമഘട്ട ഒരുക്കങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി. ആഗമന നിര്‍ഗമന ടെര്‍മിനലുകള്‍, ബാഗേജ് പരിശോധനാ സംവിധാനങ്ങള്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, സിസിടിവി കണ്‍ട്രോള്‍ റൂം തുടങ്ങിയവ മുഖ്യമന്ത്രി നേരില്‍ കണ്ട് ക്രമീകരണങ്ങള്‍ വിലയിരുത്തി. വിമാനത്താവളത്തിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നതിനായി സാജു തുരുത്തില്‍ തയ്യാറാക്കിയ 16.56 മീറ്റര്‍ നീളവും 11 മീറ്റര്‍ ഉയരവുമുള്ള തെയ്യരൂപം, മലബാറിലെ പ്രാദേശിക കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഹരീന്ദ്രന്‍ ചാലാട് ഒരുക്കിയ ചുവര്‍ ചിത്രങ്ങള്‍ എന്നിവയുംമുഖ്യമന്ത്രി നേക്കിക്കണ്ടു. ശേഷം വിമാനത്താവളം ഉദ്ഘാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെ കുറിച്ച് മുഖ്യമന്ത്രി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കിയാല്‍ എംഡി വി തുളസീദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ഉത്തരമേഖലാ ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ, എസ്പി ജി ശിവവിക്രം, വിമാനത്താവളം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കെ പി ജോസ്, ചീഫ് ഓപ്പറേറ്റിംഗ് എഞ്ചിനീയര്‍ ഷിബുകുമാര്‍, സിഐഎസ്എഫ് കമാന്റര്‍ ഡിഎസ് ഡാനിയേല്‍ ധന്‍രാജ് തുടങ്ങിയവര്‍ സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss