|    Sep 26 Wed, 2018 3:15 pm
FLASH NEWS
Home   >  Kerala   >  

ക്യാമ്പില്‍ തളര്‍ന്നുറങ്ങിയ കണ്ണന്താനത്തിന് ട്രോളര്‍മാരുടെ പൊങ്കാല

Published : 22nd August 2018 | Posted By: G.A.G

ദുരിതാശ്വാസ ക്യാമ്പില്‍ അന്തേവാസികള്‍ക്കൊപ്പം കിടന്നുറങ്ങുന്നതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് ട്രോള്‍ പെരുമഴ. ‘ചങ്ങനാശ്ശേരി എസ്ബി ഹൈസ്‌കൂളില്‍ ക്യാമ്പില്‍’ എന്ന തലക്കെട്ടോടെ കണ്ണന്താനം ഇന്നലെ രാത്രി പോസ്റ്റ്് ചെയ്ത ചിത്രങ്ങളാണ് ട്രോളര്‍മാരുടെ പൊങ്കാലയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്്. പ്രളയദുരന്തത്തെ പരിഹാസ്യമായി അവതരിപ്പിക്കുന്നതിലെ ശരികേട് മനസിലാക്കി ട്രോള്‍ നിര്‍ത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ സോഷ്യല്‍മീഡിയാ പ്രവര്‍ത്തകര്‍ പോലും കണ്ണന്താനത്തിനെതിരെ രൂക്ഷമായ പരിഹാസങ്ങളുമായി രംഗത്തുവന്നിട്ടുണ്. സംഗതി പൊങ്കാലയായി മാറുന്നതറിഞ്ഞ് വിശദീകരണക്കുറിപ്പുമായി കണ്ണന്താനം രംഗത്തു വന്നു.
ക്യാമ്പില്‍ ഉറങ്ങുന്ന ഫോട്ടോ തന്റെ പേഴ്‌സണല്‍ സ്റ്റാഫ് ആണ് പോസ്റ്റ് ചെയ്തത്് എന്നാണ് കണ്ണന്താനത്തിന്റെ വിശദീകരണം.

കണ്ണന്താനത്തിന്റെ വിശദീകരണ പോസ്റ്റ് :

കേരളത്തിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയുണ്ടായി. ദുരിതബാധിതര്‍ക്ക് ഒപ്പം ഏറെ സമയം ചെലവിടാനും അവരുടെ ദുഃഖത്തില്‍ അവരെ ആശ്വസിപ്പിക്കുവാനും സാധിച്ചു. രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയത്. ആ അവസരത്തില്‍ എന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന എന്റെ പേഴ്‌സണല്‍ സ്റ്റാഫ് ആണ് ഞാന്‍ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss