|    Dec 10 Mon, 2018 12:13 am
FLASH NEWS
Home   >  Districts  >  Kannur  >  

14 കിലോ കഞ്ചാവുമായി പിടിയിലായ യുവതിക്ക് 7 വര്‍ഷം കഠിനതടവ്

Published : 14th November 2018 | Posted By: basheer pamburuthi

കണ്ണൂര്‍: 14 കിലോ കഞ്ചാവുമായി പിടിയിലായ യുവതിക്ക് കോടതി 7 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ചു. ആന്ധ്രാ സ്വദേശിനി ശൈലജയ്ക്കാ(26)ണ് വടകര നര്‍കോട്ടിക്ക് കോടതി ശിക്ഷ വിധിച്ചത്. 2017 സെപ്തംബര്‍ 20 നാണു കണ്ണപുരം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ശൈലജയെ 14 കിലോ കഞ്ചാവുമായി പിടികൂടിയത്. ട്രെയിന്‍ വഴി കടത്തുകയായിരുന്ന കഞ്ചാവുമായി പുലര്‍ച്ചെ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിനാണ് ഇവര്‍ കണ്ണപുരത്തെത്തിയത്. റെയില്‍വേ സ്‌റ്റേഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യുവതിയെ കുറിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് കണ്ണപുരം എസ്‌ഐ ധനഞ്ജയദാസും സംഘവുമാണ് കസ്റ്റഡിയിലെടുത്തത്. പായ്ക്കറ്റുകളിലാക്കി വലിയ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണികളിലൊരാളായ യുവതി കണ്ണൂര്‍ ജില്ലയിലെ വിവിധഭാഗങ്ങളില്‍ വിതരണം ചെയ്യാനാണ് കൊണ്ടുവന്നതെന്ന് മൊഴി നല്‍കിയിരുന്നു. കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്റെ മേല്‍നോട്ടത്തില്‍ വളപട്ടണം സിഐ ആയിരുന്ന സി കൃഷ്ണനാണു കേസന്വേഷിച്ചിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss