|    Dec 17 Mon, 2018 6:28 am
FLASH NEWS

കമല സുരയ്യ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു

Published : 23rd November 2018 | Posted By: afsal ph

ചാവക്കാട്: മന്ദലാംകുന്ന് പാപ്പാളി കമല സുരയ്യ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു. ഗുരുവായൂര്‍ ആര്‍ടിഒ രമേശ്, സമിതി പ്രസിഡന്റ് സുബൈര്‍ മന്ദലാംകുന്നിന് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറി നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ യഹിയ മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. ടി എ ഷെഫീക്ക്, റോയല്‍ എന്‍ജിനിയറിങ്കോളേജ് എം.ഡി ഹൈദര്‍അലി കറുത്താക്ക, സാലിഹ് തേച്ചന്‍ പുരക്കല്‍, ലത്തീഫ് പിലാക്കവീട്ടില്‍, അലി ആലത്തയില്‍, ജബ്ബാര്‍ അണ്ടത്തോട്, അന്‍ഫര്‍, ഹാരിസ്, അബുബക്കര്‍, സൈനുല്‍ ആബിദ്, ഷെബീര്‍, മജീദ് തെക്കേക്കാട്ടില്‍ സംസാരിച്ചു. മേഖലയിലെ ആംബുലന്‍സ് െ്രെഡവര്‍മാരെയും പാമ്പ് പിടുത്തക്കാരന്‍ നൗഷാദ് പുല്ലണിയെയും ആഴ്ചയില്‍ ഒരുദിവസം പാലിയേറ്റീവ് കെയറിന് വേണ്ടി സേവനം അനുഷ്ഠിക്കാന്‍ സന്നദ്ധത അറിയിച്ച പുത്തന്‍ പള്ളി ഹോസ്പിറ്റലിലെ നഴ്‌സ് വിനയേയും ചടങ്ങില്‍ ആദരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss