|    Jul 22 Sun, 2018 8:28 am
FLASH NEWS
Home   >  National   >  

കാവിക്കൊടി യോജിക്കുക രജനീകാന്തിന്;തന്റെ ഹീറോകള്‍ കമ്മ്യൂണിസ്റ്റുകാര്‍:കമല്‍ ഹാസന്‍

Published : 25th September 2017 | Posted By: mi.ptk

ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന് കൂടുതല്‍ അനുയോജ്യം കാവിക്കൊടിയാണെന്ന് ഉലകനായകന്‍ കമല്‍ ഹാസന്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്റെ പ്രസ്താവന. രജനീകാന്ത് ബിജെപിക്ക് അനുയോജ്യനായ വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു.
രജനീകാന്തിന്റെ മതപരമായ വിശ്വാസം നോക്കുമ്പോള്‍ കാവിക്കൊടിയാണ് അദ്ദേഹത്തിന് കൂടുതല്‍ അനുയോജ്യം. എന്നാല്‍ താന്‍ തികച്ചും യുക്തവാദിയും ജാതിയതയ്ക്ക് എതിരുമാണ്. എന്നാല്‍ താന്‍ ഒരു കമ്മ്യൂണിസ്റ്റ് അല്ല. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചിലരെ താന്‍ ആരാധിക്കുന്നുണ്ട്. തന്റെ ഹീറോകളില്‍ ചിലര്‍ കമ്മ്യൂണിസ്റ്റുകാരാണെന്നും കമല്‍ വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളില്‍ അച്ഛാദിന്‍ വന്നോ എന്ന് തനിക്കറിയില്ലെന്നും എന്നാല്‍ തമിഴ്‌നാട്ടില്‍ ഇതുവരെ അച്ഛാദിന്‍ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. തമിഴ്‌നാട്ടിലെ ദ്രാവിഡ പാര്‍ട്ടികള്‍ക്കെതിരായാണ് താന്‍ സഖ്യം രൂപീകരിക്കുകയെന്നും അത് ഈ വര്‍ഷാവസാനം ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിക്കെതിരെയാണ് തന്റെ പോരാട്ടമെന്നും കമലഹാസന്‍ കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട് രാഷ്ട്രീയം ഇത്ര മോശപ്പെട്ട അവസ്ഥയില്‍ ഇതുവരെ എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss