|    Dec 11 Tue, 2018 7:00 pm
FLASH NEWS
Home   >  Kerala   >  

തന്ത്രിമാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ മാത്രമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍

Published : 6th December 2018 | Posted By: afsal ph


തിരുവനന്തപുരം: തന്ത്രിമാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ മാത്രമാണെന്നും ബോര്‍ഡിന് തന്ത്രിയോട് വിശദീകരണം ചോദിക്കാന്‍ അവകാശമുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ തന്ത്രിക്ക് അവകാശമില്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ പിസി ജോര്‍ജ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ വ്യാജ പ്രചരണങ്ങള്‍ക്കും മന്ത്രി സഭയില്‍ മറുപടി നല്‍കി. ദേവസ്വം ബോര്‍ഡിലെ ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്ത്യാനികളാണെന്നും ഹിന്ദുക്കള്‍ ഒരു ഗതിയുമില്ലാതെ അലയുമ്പോഴാണിതെന്നും ശശികല പ്രസംഗിച്ചിരുന്നു. ശശികലക്കെതിരേ കോടതിയെ സമീപിക്കുമെന്ന് മന്ത്രി പറഞ്ഞു. ശശികല പ്രസംഗിക്കുന്നതിന്റെ വീഡിയോ മാധ്യമങ്ങളെ കാണിച്ചതാണ്. അതിന് തനിക്കെതിരെ ശശികല മാനനഷ്ടത്തിന് കേസു കൊടുത്തിരിക്കുകയാണെന്നും ആ വെല്ലുവിളി താന്‍ ഏറ്റെടുക്കകയാണെന്നും കടകംപള്ളി പറഞ്ഞു.
ശബരിമലയില്‍ ആര്‍എസ്എസിന്റെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയിലെ പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ സങ്കൂചിത രാഷ്ട്രീയമുള്ളവരാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം നിരോധനാജ്ഞ ഭക്തജനങ്ങള്‍ക്കെതിരെയല്ലെന്നും ശബരിമലയെ കലാപകേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന വത്സന്‍ തില്ലങ്കേരി അടക്കമുള്ള സാമൂഹികവിരുദ്ധരെ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധത്തിന് പിന്നില്‍ ലോകസഭാ തിരഞ്ഞെടുപ്പും വോട്ടുമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ബിജെപിയുടെ കെണിയില്‍പ്പെട്ടെന്ന് ആരോപിച്ച മന്ത്രി കോണ്‍ഗ്രസ് തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍ മറന്നെന്നും പറഞ്ഞു.
ഇന്നും നിയമസഭാ സമ്മേളനം തുടങ്ങിയതോടെ പ്രതിപക്ഷ ബഹളവും ആരംഭിച്ചു. സത്യാഗ്രഹമിരിക്കുന്ന എംഎല്‍എമാരോടുള്ള സമീപനത്തെതിരെയായിരുന്നു പ്രതിപക്ഷ ബഹളം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss