|    Dec 12 Wed, 2018 8:33 pm
FLASH NEWS
Home   >  Kerala   >  

ശബരിമലയില്‍ ഭക്തര്‍ക്ക് നിരോധനാജ്ഞയില്ല, സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കുന്നതിനള്ള നിയമനടപടികള്‍ മാത്രം-ദേവസ്വം മന്ത്രി

Published : 22nd November 2018 | Posted By: G.A.G

പത്തനം തിട്ട : ശബരിമലയില്‍ ഭക്തര്‍ക്ക് നിരോധനാജ്ഞയില്ലെന്നും അവിടെയെത്തുന്ന സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള സാങ്കേതികമായ ചില നിയമനടപടികള്‍ മാത്രമേ നിലവിലുള്ളുവെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം ശബരിമലയില്‍ തടഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തെ കുറിച്ച് പത്തനംതിട്ട എസ്പി എസ്. ഹരിശങ്കര്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി. കേന്ദ്രമന്ത്രിയുടെ വാഹനം കടന്നു പോയതിനു ശേഷം എത്തിയ സ്വകാര്യവാഹനത്തെയാണ് തടഞ്ഞതെന്ന് കേന്ദ്രമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു ക്ഷേത്രത്തിലെ മേല്‍ശാന്തിക്കെതിരെ സ്വീകരിക്കുന്ന അച്ചടക്ക നടപടിയെക്കുറിച്ച് മന്ത്രിക്ക് അറിവുണ്ടാകേണ്ട കാര്യമില്ലെന്ന് കാസര്‍കോട് ജില്ലയിലെ മഡിയന്‍ കൂലോം ക്ഷേത്രത്തിലെ മേല്‍ശാന്തിയുടെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. സര്‍ക്കാരിന് അറിവുള്ള വിഷയമല്ല ഇതെന്നും ചാനലില്‍ നിന്നാണ് ഈ വാര്‍ത്ത അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss