|    Dec 11 Tue, 2018 7:35 pm
FLASH NEWS
Home   >  Kerala   >  

നിയമന വിവാദം: കെ ടി ജലീലിന്റെ ബന്ധു അദീബ് രാജി സമര്‍പ്പിച്ചു

Published : 11th November 2018 | Posted By: afsal ph

മലപ്പുറം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ കെ ടി അദീബ് രാജി സമര്‍പ്പിച്ചു. ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ എം ഡി വി കെ അക്ബറിനാണ് രാജി കത്ത് നല്‍കിയത്. മന്ത്രി കെ ടി ജലീലിന്റെ അടുത്ത ബന്ധുവായ കെ ടി അദീബിന്റെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് രാജി. അദീബിന്റെ രാജിക്കത്തുകിട്ടിയെന്ന് എം ഡി വി കെ അക്ബര്‍ അറിയിച്ചു. രാജിക്കത്ത് നാളെ നടക്കുന്ന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ യോഗം പരിഗണിക്കും. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജിയെന്ന് അദീബ് പറഞ്ഞു.
മന്ത്രി കെ ടി ജലീല്‍ രാജിവയ്ക്കണമെന്ന ആവശ്യപ്പെട്ടുള്ള യുഡിഎഫ് പ്രക്ഷോഭം ശക്തിപ്പെട്ട സാഹചര്യത്തിലാണ് അദീബിന്റെ രാജി. മന്ത്രി കെ. ടി. ജലീലിനെ യുഡിഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. മന്ത്രിയുടെ വാഹനത്തിനു നേരെ പ്രവര്‍ത്തകര്‍ മുട്ടയെറിയുകയും ചെയ്തു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കഴിഞ്ഞ ദിവസവും മലപ്പുറം കോട്ടപ്പടിയിലും കൊണ്ടോട്ടിയിലും വെച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ജലീലിനെ കരിങ്കൊടി കാണിക്കുകയും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇന്നലെ മാത്രം മൂന്ന് തവണയാണ് ജലീലിനെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്.
വിവാദമുണ്ടായ സാഹചര്യത്തില്‍ പദവിയില്‍ തുടരണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് കെ.ടി.അദീബാണെന്ന് മന്ത്രി കെ.ടി.ജലീല്‍ വ്യക്തമാക്കിയിരുന്നു. കഞ്ഞികുടിക്കാന്‍ വകയില്ലാത്ത ആളല്ല അദീബ്. ഡെപ്യൂട്ടേഷന്‍ ഉപേക്ഷിച്ചാലും അദീപിന് ഇതിനെക്കാള്‍ ഉയര്‍ന്ന ശമ്പളുമുള്ള ജോലിയുണ്ടെന്നും ജലീല്‍ പറഞ്ഞിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss