|    Dec 14 Fri, 2018 3:20 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

റാന്നി താലൂക്കില്‍ കടക്കരുത്; കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം

Published : 21st November 2018 | Posted By: mtp rafeek

പത്തനംതിട്ട: ശബരി മലയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന നേതാവ് കെ സുരേന്ദ്രന് ജാമ്യം. പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രണ്ടു മാസം റാന്നി താലൂക്കില്‍ കടക്കരുതെന്നാണ്
ഉപാധി. ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായ 72 പേര്‍ക്കും ജാമ്യം അനുവദിച്ചു.

ജാമ്യം ലഭിച്ചെങ്കിലും സുരേന്ദ്രന് ഇന്നു ജയിലില്‍നിന്നു പുറത്തിറങ്ങാന്‍ കഴിയില്ലെന്നാണ് സൂചന. പൊലിസുകാരെ ഭീഷണിപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സുരേന്ദ്രന് അറസ്റ്റ് വാറണ്ട് അയച്ചിട്ടുണ്ട്. കണ്ണൂര്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഡിവൈഎസ്പിയേയും സിഐയെയും ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി ഹാജരാവാത്തതിനാണ് അറസ്റ്റ് വാറണ്ട്.

ശനിയാഴ്ച രാത്രി നിലയ്ക്കലിലായിരുന്നു സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ച സുരേന്ദ്രനെ പൊലിസ് തടയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊലിസിനെ കൈയ്യേറ്റം ചെയ്യല്‍, നിരോധാനാജ്ഞ നിലവിലുളള സ്ഥലത്ത് അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് സുരേന്ദ്രനെതിരേ ചുമത്തിയിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss