|    Dec 12 Wed, 2018 9:07 am
FLASH NEWS
Home   >  Kerala   >  

കെ സുരേന്ദ്രനെ തിരുവന്തപുരം ജയിലിലേക്കു മാറ്റും

Published : 26th November 2018 | Posted By: basheer pamburuthi

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജയില്‍മാറ്റ അപേക്ഷ അംഗീകരിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറാനാണ് റാന്നി മജിസ്‌ട്രേറ്റ് കോടതിയാണ് ജയില്‍ മാറ്റത്തിന് അനുമതി നല്‍കിയത്. ആരോഗ്യസ്ഥിതി പരിഗണിച്ച് തിരുവനന്തപുരത്തേക്ക് മാറ്റണമെന്നാണു സുരേന്ദ്രന്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. അതേസമയം, കെ. സുരേന്ദ്രന്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ചിത്തിര ആട്ട വിശേഷ സമയത്ത് മകന്റെ കുഞ്ഞിന്റെ ചോറൂണിനെത്തിയ തൃശ്ശൂര്‍ സ്വദേശിനി ലളിതയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ 13ാം പ്രതിയാണ് സുരേന്ദ്രന്‍.
അതേസമയം, കണ്ണൂരില്‍ പോലിസിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സുരേന്ദ്രന് ജാമ്യം ലഭിച്ചു. കണ്ണൂര്‍ ഡിവൈഎസ്പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡിവൈഎസ്പിമാരെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് ജാമ്യം ലഭിച്ചത്. എന്നാല്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ റാന്നി കോടതി ജാമ്യാപേക്ഷ തള്ളിയതിനാല്‍ സുരേന്ദ്രന് പുറത്തിറങ്ങാനാവില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss