|    Dec 18 Tue, 2018 12:27 am
FLASH NEWS
Home   >  National   >  

ജസ്റ്റിസ് ലോയയുടെ മരണം ഹൃദയാഘാതമല്ല; വിഷം കൊടുത്തതാണെന്നു ഹരജി

Published : 22nd November 2018 | Posted By: basheer pamburuthi

മുംബൈ: സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റമുട്ടല്‍ കേസില്‍ സിബിഐ കോടതി ജഡ്ജിയായിരുന്ന ജിസ്റ്റിസ് ബി എച്ച് ലോയയുടെ മരണകരാണം ഹൃദയാഘാതമല്ലെന്നും റേഡിയോ ആക്റ്റീവ് ഐസോടോപ് വിഷം അകത്തുകടന്നാണെന്നും ആരോപിച്ച് അഭിഭാഷകന്‍ ബോംബെ ഹൈക്കോടതിയില്‍ ഹരജി നല്‍കി. നാഗ്പൂരില്‍ അഭിഭാഷകനായ സതീഷ് ഊകെയാണ് ലോയയുടേത് കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടും ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചില്‍ ഹരജി നല്‍കിയത്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തന്റെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്നും തെളിവ് സഹിതം ഹരജിക്കൊപ്പം ഉന്നയിച്ചിട്ടുണ്ട്. ലോയയെ കൊലപ്പെടുത്തിയതാണെന്നു തിരിച്ചറിഞ്ഞ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്ന ജഡ്ജി പ്രകാശ് തോംബരെ, അഭിഭാഷകന്‍ ശ്രീകാന്ത് ഖണ്ഡേല്‍ക്കര്‍ എന്നിവരുടെ ദുരൂഹ മരണം ചൂണ്ടിക്കാട്ടി, താനും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് സതീഷ് കോടതിയെ അറിയിച്ചു. ലോയയുടെ കൊലപാതകത്തിനു മുമ്പായി 2015 മാര്‍ച്ചില്‍ നാഗ്പൂരിലെത്തിയ അമിത് ഷാ അന്നത്തെ ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇതിന്റെ രേഖകള്‍ പൂഴ്ത്തിയെന്നും
അദ്ദേഹം ആരോപിച്ചു. ലോയ കൊല്ലപ്പെട്ടതാണെന്നതിനു കൂടുതല്‍ തെളിവുകളുണ്ട്.
അവ കോതിയില്‍ സമര്‍പ്പിക്കും. സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റമുട്ടല്‍ കേസില്‍ നിന്ന്
അമിത് ഷായെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് ലോയയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവി
സ് ഭീഷണിപ്പെടുത്തി. മാത്രമല്ല, കേസില്‍ നിന്ന് അമിത് ഷായെ ഒഴിവാക്കുന്ന തരത്തിലുള്ള വിധിയുടെ കരടുരൂപവും ലോയയ്ക്കു. നല്‍കി. ഇത് ലോയ സുഹൃത്തുക്കളായ ജഡ്ജി പ്രകാശ് തോംബരെ, അഭിഭാഷകന്‍ ശ്രീകാന്ത് ഖണ്ഡാല്‍കര്‍ എന്നിവര്‍ക്ക് കൈമാറിയിരുന്നു. ലോയയുടെ മരണ ശേഷം ഭീഷണിനേരിട്ട ഖണ്ഡേല്‍ക്കറാണ് ഇക്കാര്യങ്ങള്‍ തന്നെ അറിയിച്ചതെന്ന് സതീശ് പറഞ്ഞു. ഇതിനു ശേഷം കാണാതായ ഖണ്ഡേല്‍ക്കറുടെ മൃതദേഹം 2015 ഒക്ടോബറില്‍ നാഗ്പൂര്‍ കോടതി വളപ്പിലാണ് കണ്ടെത്തിയത്. 2016 മെയില്‍ ബെംഗളുരുവിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ഹൈദരാബാദില്‍ ജഡ്ജി പ്രകാശ് തോംബരെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസിലെ മുഖ്യ ഗൂഢാലോചനക്കാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും സംഘവുമെന്ന് അന്വേഷണ സംഘത്തിലെ പ്രധാനിയായ സന്ദീപ് തംഗാദ്‌ഡെ പത്യേക സിബിഐ കോടതിയില്‍ വെളിപ്പെടുത്തി. അമിത് ഷായെ കൂടാതെ ഐപിഎസ് ഓഫിസര്‍മാര്‍മാരായ ഡി ജി വന്‍സാര, എം എന്‍ ദിനേഷ്, രാജ്കുമാര്‍ പാണ്ഡ്യന്‍ എന്നിവരാണ് ഗൂഢാലോചനയില്‍ പങ്കെടുത്തതെന്നും അദ്ദേഹം ആരോപിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss