|    Dec 10 Mon, 2018 10:28 am
FLASH NEWS
Home   >  National   >  

‘കൊലയാളികള്‍ രക്ഷപ്പെട്ടാല്‍ സ്വയം നിറയൊഴിക്കും..’; സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ മരണത്തിന് ഏല്‍പ്പിച്ചു കൊടുത്തു’

Published : 5th December 2018 | Posted By: afsal ph

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പോലിസ് ഓഫിസറെ കൊലപ്പെടുത്തിയ ഗോരക്ഷകര്‍ രക്ഷപ്പെട്ടാല്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങിന്റെ ഭാര്യ രഞ്ജിനി റാത്തോര്‍. ഭര്‍ത്താവിന് നീതി നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയവര്‍ക്ക് വധശിക്ഷ ലഭിച്ചാല്‍ മാത്രമേ തനിക്കു നീതി ലഭിക്കുകയുള്ളുവെന്നും അവര്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് നേരിട്ട് ശിക്ഷ വിധിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൊലപാതകം സിബിഐ അന്വേഷിക്കണം. അദ്ദേഹത്തിനെതിരെ ഇതിനും മുന്‍പ് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആത്മാര്‍ത്ഥതയോടെ തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചയാളാണ് തന്റെ ഭര്‍ത്താവ്. മുന്‍പ് ആക്രമണങ്ങള്‍ നടന്നപ്പോഴും ധീരതയോടെ അദ്ദേഹം അത് നേരിട്ടു. രണ്ട് തവണയാണ് അദ്ദേഹത്തിനു നേരേ വെടിവയ്പ്പുണ്ടായത്. അദ്ദേഹത്തെ കൊലപ്പെടുത്തിയവരെ കൊന്നൊടുക്കിയാല്‍ മാത്രമേ എനിക്ക് നീതി കിട്ടൂ.

‘ധീരനായിരുന്നു എന്റെ ഭര്‍ത്താവ്. തനിക്ക് കീഴിലുള്ള സേനയെ മുന്നില്‍ നയിച്ച ഓഫിസര്‍. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ മരണത്തിന് ഏല്‍പ്പിച്ചു കൊടുത്തു. കൊലയാളികളെ എന്റെ മുന്നില്‍ കൊണ്ടു വരൂ… ഈ കൈകള്‍ കൊണ്ട് ഞാന്‍ ശിക്ഷ നടപ്പാക്കാം’. രഞ്ജിനി കരഞ്ഞു കൊണ്ട് പറഞ്ഞു.
അതേസമയം സംഭവം ആസുത്രിതമാണെന്നുളളതിന് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു. സംഘര്‍ഷമൊഴിവാക്കാന്‍ കണ്ടെടുത്ത പശുവിന്റെ അവശിഷ്ടം സംസ്‌ക്കരിക്കാനുള്ള നീക്കം പ്രതിഷേധക്കാര്‍ തടഞ്ഞുവെന്ന് കരിമ്പ് പാടത്തിന്റെ ഉടമസ്ഥന്റെ ഭാര്യ പ്രീതി രാജ്കുമാര്‍ ചൗധരി പറഞ്ഞു. ടെലഗ്രാഫാണ് ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വിട്ടത്. താനും ഭര്‍ത്താവും അയല്‍വാസികളും ചേര്‍ന്ന് സംസ്‌ക്കരിക്കാന്‍ ശ്രമിച്ചെങ്കിലും സംഘടിച്ചെത്തിയ ആള്‍ക്കൂട്ടം ഇത് എടുത്ത് പൊലീസ് ഔട്ട്‌പോസ്റ്റിന് മുന്നില്‍ കൊണ്ടിടുകയായിരുന്നുവെന്ന് പ്രീതി ദ ടെലഗ്രാഫിനോട് പറഞ്ഞു.

രാവിലെ ഏഴുമണിക്ക് അറിയാത്ത ഒരു നമ്പറില്‍ നിന്ന് പാടത്ത് 25 പശുക്കളുടെ അവശിഷ്ടം കണ്ടെന്ന് ഭര്‍ത്താവിന് ഫോണ്‍ വന്നു. അവിടെ ചെന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. പശുക്കളുടെ തല കയറില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. നേരത്തെ അതവിടെ ഉണ്ടായിരുന്നില്ല. അരമണിക്കൂറിനകം വലിയ ആള്‍ക്കൂട്ടം അവിടെ എത്തിച്ചേരുകയാണുണ്ടായതെന്ന് പ്രീതി പറഞ്ഞു. സംഭവത്തില്‍ അറസ്റ്റ് ഭയന്ന രാജകുമാര്‍ ചൗധരി ഇപ്പോള്‍ ഒളിവിലാണ്.
ദാദ്രിയില്‍ ബീഫ് കയ്യില്‍ വച്ചിട്ടുണ്ടെന്ന് ആരോപിക്കപ്പെട്ട് കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ കേസ് അന്വേഷിച്ചതിനാണ് സുബോധിനെ കൊന്നതെന്ന് അദ്ദേഹത്തിന്റെ സഹോദരി ആരോപിച്ചിരുന്നു. സംഭവത്തില്‍ ബജ്‌റംഗ് ദള്‍ നേതാവടക്കം നാല് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും മുഖ്യപ്രതികള്‍ ഒളിവിലാണ്. ഇവരും ബജ്‌റംഗ്ദള്‍, വി.എച്ച്.പി, യുവമോര്‍ച്ച പ്രവര്‍ത്തകരാണ്.

സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സുബോധ് കുമാര്‍ സിംഗിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പോലീസ് െ്രെഡവറും രംഗത്ത് വന്നിരുന്നു. അതിര്‍ത്തി മതിലിനടുത്ത് സുബോധ് കുമാര്‍ സിംഗ് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. അദ്ദേഹത്തെ പൊക്കിയെടുത്ത് ഞാന്‍ പൊലീസ് ജീപ്പിലേയ്ക്ക് ഇട്ടു. വണ്ടിയെടുക്കാന്‍ നോക്കുമ്പോള്‍ ഒരു കൂട്ടം ആള്‍ക്കാര്‍ ജീപ്പിനു നേരേ കല്ലെറിയുകയായിരുന്നുവെന്നും പിന്നീട് തങ്ങള്‍ക്കെതിരെ വെടിവയ്ക്കാന്‍ ഒരുങ്ങുകയായിരുന്നുവെന്നും പൊലീസ് െ്രെഡവര്‍ മൊഴി നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss