|    Dec 11 Tue, 2018 3:12 am
FLASH NEWS
Home   >  National   >  

ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യാഴാഴ്ച്ച വിരമിക്കും

Published : 28th November 2018 | Posted By: afsal ph

ന്യൂഡല്‍ഹി: മലയാളിയായ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യാഴാഴ്ച്ച വിരമിക്കും. ആയിരത്തിലേറെ ഉത്തരവുകള്‍ പുറപ്പെടുവിച്ച പത്ത് ജഡ്ജിമാരുടെ കൂട്ടത്തില്‍ ഇടംപിടിച്ചാണ് കുര്യന്‍ ജോസഫ് വിരമിക്കുന്നത്. അഞ്ചുവര്‍ഷം കൊണ്ട് 1,100 ഓളം ഉത്തരവുകളാണ് അദ്ദേഹം പുറപ്പെടുവിച്ചത്. വധശിക്ഷനടപ്പാക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചുള്ള സുപ്രധാന വിധിന്യായം കൂടി എഴുതിയാണ് അദ്ദേഹം പടിയിറങ്ങുന്നത്.
സീനിയോറിറ്റിയില്‍ മൂന്നാമനായ കുര്യന്‍ ജോസഫ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയ്ക്കൊപ്പം മൂന്നാം നമ്പര്‍ കോടതിയില്‍ ആണ് ഇരിക്കാറ്. ബുധനാഴ്ച്ച ഉച്ചയ്ക്ക് മുന്നുമണിക്ക് കേസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തിന് മൂന്നാംനമ്പര്‍ കോടതിമുറിയില്‍ അനൗദ്യോഗിക യാത്രയയപ്പ് നല്‍കി. വ്യാഴാഴ്ച്ച വൈകിട്ട് സുപ്രിംകോര്‍ട്ട് ബാര്‍ അസോയിസേഷന്‍ യാത്ര അയപ്പ് നല്‍കും.
മുത്തലാഖ്, ജുഡീഷ്യല്‍ നിയമന കമ്മീഷന്‍, കല്‍ക്കരി ഖനന അഴിമതി തുടങ്ങിയ സുപ്രധാന കേസുകള്‍ പുറപ്പെടുവിച്ച ബെഞ്ചുകളില്‍ കുര്യന്‍ ജോസഫ് അംഗമായിരുന്നു. 2013 ആഗസ്ത് മൂന്നിനാണ് സുപ്രിംകോടതി ജഡ്ജിയായി അദ്ദേഹം സത്യപ്രതിജ്ഞചെയ്തത്. ജഡ്ജിമാരെ നിയമിക്കാന്‍ അധികാരമുള്ള സുപ്രിംകോടതി ചീഫ്ജസ്റ്റിസ് അധ്യക്ഷനായ മുതിര്‍ന്ന അഞ്ചുജഡ്ജിമാരടങ്ങുന്ന കൊളീജിയത്തില്‍ കുര്യന്‍ ജോസഫിന്റെ ഒഴിവില്‍ ജസ്റ്റിസ് എന്‍.വി രമണയെത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss