|    Aug 20 Mon, 2018 1:00 am
FLASH NEWS
Home   >  National   >  

ജസ്റ്റിസ് കെ എം ജോസഫ് മൂന്നാമനായി സത്യപ്രതിജ്ഞ ചെയ്തു

Published : 7th August 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: സീനിയോറിറ്റി വിവാദത്തിനിടെ ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, വിനീത് ശരണ്‍, കെ എം ജോസഫ് എന്നിവര്‍ സുപ്രിം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു. ചിഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ തീരുമാനപ്രകാരം മൂന്നാമതായാണ് കെ എം ജോസഫ് സത്യപ്രതിജ്ഞ ചെയ്തത്.

കെ എം ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയ കേന്ദ്രത്തിന്റെ നടപടിയില്‍ സുപ്രിം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. ജഡ്ജിമാര്‍ക്കുള്ള വിയോജിപ്പ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, അറ്റോര്‍ണി ജനറലിനെ അറിയിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലുമായി നടന്ന ചര്‍ച്ചയുടെ ഫലം വ്യക്തമല്ല.

കൊളീജിയത്തിലുള്‍പ്പെട്ട ജഡ്ജിമാരായ മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ്, എ കെ സിക്രി എന്നിവരുള്‍പ്പെടെ ഏതാനും ജഡ്ജിമാരാണു ചീഫ് ജസ്റ്റിസിനെ കണ്ട് സര്‍ക്കാരിന്റെ നടപടിയോടുള്ള വിയോജിപ്പു വ്യക്തമാക്കിയത്. നടപടിയെ താനും അനുകൂലിക്കുന്നില്ലെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതായാണു സൂചന.

ജസ്റ്റിസ് ജോസഫ്, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരെ സുപ്രിം കോടതി ജഡ്ജിമാരാക്കുകയെന്ന കൊളീജിയം ശുപാര്‍ശ കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഷ്ട്രപതി അംഗീകരിച്ചത്.

ഇന്നത്തെ സത്യപ്രതിജ്ഞയോടെ സുപ്രിം കോടതിയിലെ ആകെ ജഡ്ജിമാരുടെ എണ്ണം 25 ആയി. 31 ജഡ്ജിമാരാണ് സുപ്രിം കോടതിയില്‍ വേണ്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss