|    Jul 18 Wed, 2018 2:22 am
FLASH NEWS
Home   >  News now   >  

ഹാദിയ കേസില്‍ കോടതിയുടെ അംഗീകാരത്തോടെയുള്ള പരിഹാരമാണ് ഉദ്ദേശിക്കുന്നതെന്ന് ജോസഫൈന്‍

Published : 28th September 2017 | Posted By: G.A.G

തിരുവനന്തപുരം : ഡോ. ഹാദിയ കേസ് ഒരു സാമുദായിക വിഷയമല്ല, സാമൂഹിക പ്രശ്‌നമാണെന്നും സ്ത്രീയുടെ പ്രശ്‌നമാണതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. ഹാദിയയെ സ്വന്തം വീട്ടിലേക്ക് അയയ്ക്കാന്‍ നിലപാടെടുത്തതിനു പിന്നില്‍ കോടതിക്ക് എന്തെങ്കിലുമൊരു നിഗമനമുണ്ടാകണമെന്നും കേസുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കട്ടെയെന്നും അവര്‍ പറഞ്ഞു.
എന്‍ഐഎ അന്വേഷണം വേഗത്തില്‍ നടത്തണമെന്നും വിഷയത്തില്‍ വസ്തുതാന്വേഷണം നടത്തി കോടതിയുടെ അംഗീകാരത്തോടെയുള്ള പരിഹാരമാണ് കമ്മിഷന്‍ ഉദ്ദേശിക്കുന്നത് എന്നതിനാലാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്നും അവര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സംഭവം ഉണ്ടായതു മുതല്‍ മുസ്ലിം സ്ത്രീ സംഘടനകള്‍ തന്നെ സമീപിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ ജോസഫൈന്‍ ഇപ്പോള്‍ പൊതുസമൂഹവും വിഷയം ഏറ്റെടുത്തു തുടങ്ങിയെന്നും പറഞ്ഞു. ഇരുവിഭാഗങ്ങളിലും പ്രശ്‌നം സാമുദായികവല്‍ക്കരിക്കാനുള്ള ശ്രമമുണ്ട്. പ്രായപൂര്‍ത്തിയായ, ഉന്നതവിദ്യാഭ്യാസമുള്ള കുട്ടിയാണല്ലോ. കോടതി കേള്‍ക്കട്ടെ. അനുഭവസ്ഥയെന്ന നിലയില്‍ അവള്‍ കോടതിയോട് പറയട്ടെ, അതുവരെ രണ്ടു പക്ഷത്തുനിന്നും അതുമിതും പറഞ്ഞ് പ്രശ്‌നം വഷളാക്കരുത്-ജോസഫൈന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss