|    Dec 11 Tue, 2018 2:18 am
FLASH NEWS
Home   >  Kerala   >  

മിഷന്‍ 2030 കേരള യാത്രയുമായി കേരളാ കോണ്‍ഗ്രസ് (എം)

Published : 22nd November 2018 | Posted By: G.A.G

കോട്ടയം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കേരളാ യാത്ര സംഘടിപ്പിക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം) തീരുമാനം. 1998 ല്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി നടത്തിയ കേരളയാത്രയ്ക്കുശേഷം 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പാര്‍ട്ടി വീണ്ടും നടത്തുന്ന രാഷ്ട്രീയപ്രചാരണയാത്രയ്ക്കു നേതൃത്വം നല്‍കുന്നത് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയായിരിക്കും. ചരല്‍കുന്നില്‍ നവംബര്‍ 15, 16 തിയ്യതികളില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന നേതൃക്യാംപില്‍ 14 ജില്ലാ പ്രസിഡന്റുമാരും പൊതുചര്‍ച്ചയില്‍ പങ്കെടുത്ത് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ ഒരു രാഷ്ട്രീയപ്രചാരണജാഥ വേണമെന്ന ആശയമുന്നയിച്ചിരുന്നു.
ജനുവരി പകുതിയോടെ കാസര്‍കോടുനിന്നും തുടക്കം കുറിക്കുന്ന ജാഥ പരമാവധി നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പടെയുള്ള സുപ്രധാന ജനകേന്ദ്രങ്ങളെ സ്പര്‍ശിച്ചായിരിക്കും കടന്നുപോവുന്നത്. യാത്രയ്ക്ക് ജോസ് കെ മാണി നേതൃത്വം കൊടുക്കുന്നതിലൂടെ കേരളാ കോണ്‍ഗ്രസില്‍ നേതൃമാറ്റമുണ്ടാവുമെന്ന സൂചനകളും പുറത്തുവരികയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss