|    Aug 17 Fri, 2018 8:42 pm
FLASH NEWS
Home   >  Sports  >  Football  >  

അരങ്ങേറ്റ മല്‍സരത്തില്‍ ക്ലീന്‍ ഷീറ്റുമായി ജോഹാര്‍ട്ട്

Published : 10th August 2018 | Posted By: jaleel mv

ഇസ്താംബൂള്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സൂപ്പര്‍ ഗോള്‍ കീപ്പറായിരുന്ന ഇംഗ്ലീഷ് താരം ജോ ഹാര്‍ട്ട് ബേണ്‍ലിക്കായുള്ള തന്റെ അരങ്ങേറ്റ മല്‍സരത്തില്‍ ടീമിന് സമ്മാനിച്ചത് ക്ലീന്‍ ഷീറ്റ്. മല്‍സരത്തില്‍ ഒരൊറ്റ് ഗോള്‍ പോലും വഴങ്ങിയിട്ടില്ലെങ്കിലും ഒരു മഞ്ഞക്കാര്‍ഡ് താരം സ്വന്തം പേരിലാക്കി. യൂറോപ്പാ ലീഗ് മൂന്നാം യോഗ്യതാ ഘട്ട മല്‍സരത്തില്‍ തുര്‍ക്കിഷ് ക്ലബ് ഇസ്താംബൂള്‍ ബെസക്ഷിറിനെിരെയായിരുന്നു ഹാര്‍ട്ടിന്റെ അരങ്ങേറ്റം. ഗോള്‍വലയ്ക്ക് മുന്നില്‍ തകര്‍പ്പന്‍ ഫോമാണ് മുന്‍ സിറ്റി താരം ആരാധകര്‍ക്ക് മുന്നില്‍ പുറത്തെടുത്തത്. ഗോളെന്നുറച്ച ബസക്ഷിറിന്റെ ഒന്നിലേറെ ഷോട്ടുകള്‍ ഹാര്‍ട്ട് തടുത്തിട്ടു. രണ്ടാം പകുതിയില്‍ സമയം നഷ്ടപ്പെടുത്തിയതിനായിരുന്നു ഹാര്‍ട്ട് മഞ്ഞക്കാര്‍ഡ് കണ്ടത്. മല്‍സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss