|    Dec 12 Wed, 2018 8:58 am
FLASH NEWS
Home   >  National   >  

ജമ്മു കശ്മീര്‍ നിയമസഭ പിരിച്ചുവിട്ടു

Published : 21st November 2018 | Posted By: G.A.G

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭപിരിച്ചുവിട്ടു. നാഷണല്‍ കോണ്‍ഫറന്‍സിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പിഡിപി അവകാശ വാദം ഉന്നയിച്ച് മണിക്കൂറുകള്‍ക്കകമാണ് ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ നടപടി.
ലോക്‌സഭാ തെരഞ്ഞെടപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മഹാസഖ്യം രൂപീകരിച്ച് ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കാനുള്ള നീക്കമാണ് ഇതോടെ അട്ടിമറിക്കപ്പെട്ടത്.


സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി പാര്‍ടികള്‍ക്കുള്ളില്‍ ധാരണയായതനുസരിച്ച് പിഡിപിയുടെ അല്‍ത്താഫ് ബുഖാരി മുഖ്യമന്ത്രിയാകുമെന്നും അറിയിച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന്റെ മുന്നോടിയായി കോണ്‍ഗ്രസ്പിഡിപിനാഷണല്‍ കോണ്‍ഫറന്‍ നേതാക്കള്‍ ഗവര്‍ണറെ കാണുകയും ചെയ്തു. 55 അംഗങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഗവര്‍ണര്‍ സത്യവാന്‍ മാലികിനെ കണ്ട് സഖ്യം ഉന്നയിച്ചു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ അധികാരത്തിലെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് ബുഖാരി പറഞ്ഞത്. ഇത്തരം നീക്കങ്ങള്‍ക്കിടെയാണ് ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടത്.
പിഡിപിബിജെപി സഖ്യം പിരിഞ്ഞതിന് ശേഷം കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ഗവര്‍ണര്‍ ഭരണത്തിലാണ് ജമ്മു കാശ്മീര്‍. നേരത്തേ പിഡിപിയ്ക്ക് അകത്ത് ഭിന്നത ഉണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമം നടത്തിയിരുന്നെങ്കിലും ഈ നീക്കം പാളിയിരുന്നു. 87 അംഗ നിയമസഭയാണ് ജമ്മു കാശ്മീരിലേത്. ബിജെപിയ്ക്ക് 25 അംഗങ്ങളും പിഡിപിയ്ക്ക് 28 അംഗങ്ങളും നാഷണല്‍ കോണ്‍ഫറന്‍സിന് 15 ഉം കോണ്‍ഗ്രസിന് 12 ഉം പേരാണ് നിയമസഭയില്‍ ഉള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss