|    Dec 19 Wed, 2018 10:43 am
FLASH NEWS
Home   >  Sports  >  Athletics  >  

ഏഷ്യന്‍ ഗെയിംസില്‍ നിന്ന് ചക്കിട്ടപ്പാറയിലേക്കൊരു വെള്ളി

Published : 29th August 2018 | Posted By: jaleel mv


കോഴിക്കോട്: ഏഷ്യന്‍ ഗെയിംസ് ട്രാക്കില്‍ 800 മീറ്ററില്‍ തന്റെ സ്വപ്‌നങ്ങള്‍ക്ക് വെള്ളിത്തിളക്കം നല്‍കി ചക്കിട്ടപ്പാറ ഗ്രാമത്തിന്റെ മാത്രമല്ല, ഒരു രാജ്യത്തിന്റെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്ജിന്‍സണ്‍ ജോണ്‍സണ്‍.
ഏഷ്യന്‍ ഗെയിംസ് ട്രാക്കില്‍ 800മീറ്റര്‍ ഫൈനല്‍ നടക്കുമ്പോള്‍ ചക്കിട്ടപ്പാറയെന്ന ഗ്രാമം പ്രാര്‍ഥനയോടെയും അതിലേറെ പ്രതീക്ഷയോടെയും കാത്തിരിക്കുകയായിരുന്നു, നാട്ടുകാരനായ പ്രിയതാരത്തിന്റെ മെഡല്‍ നേട്ടത്തിനായി. ജിന്‍സണ്‍ ജോണ്‍സണ്‍ രാജ്യത്തിനായി മെഡല്‍നേടുമെന്ന് ഇവര്‍ ഉറച്ചുവിശ്വസിച്ചിരുന്നു. യുവതാരംഏഷ്യന്‍ട്രാക്കില്‍ വിസ്മയകുതിപ്പ് നടത്തിയപ്പോള്‍ നാട്ടുകാരും വീട്ടുകാരും ആഹ്ലാദത്തിലാറാടി. സ്വര്‍ണവും ഇന്ത്യക്ക് തന്നെയെന്ന് അറിഞ്ഞതോടെ കായിക പ്രേമികളുടെ ഈ കൊച്ചുഗ്രാമത്തിന്റെ ആഹ്ലാദം വാനോളമുയര്‍ന്നു.
ഓരോ മല്‍സരം കഴിയുമ്പോഴും കൂടുതല്‍ മികച്ച സമയം കണ്ടെത്താന്‍ തീവ്രമായി അധ്വാനിക്കുന്ന ജിന്‍സണ്‍, അവസാന നിമിഷംവരെ ആത്മധൈര്യം കൈവിടാതെ പോരാടിയാണ് ഏഷ്യാഡില്‍ തിളക്കമാര്‍ന്ന പ്രകടനത്തിലേക്ക് ഓടിയെത്തിയത്.
മികച്ച ഫോമിലുള്ള യുവതാരം മാസങ്ങള്‍ക്ക് മുമ്പ് ഗുവാഹത്തിയില്‍ നടന്ന ഇന്റര്‍ സ്‌റ്റേറ്റ് അത്‌ലറ്റിക്‌സില്‍ 42 വര്‍ഷം പഴക്കമുള്ള 800 മീറ്റര്‍ റെക്കോഡ് മറികടന്നാണ് ഏഷ്യാഡിനുള്ള വരവറിയിച്ചത്. ഒരുമിനിറ്റും 45.65 സെക്കന്റുമെടുത്തായിരുന്നു ഈ നേട്ടം. ഏഷ്യന്‍ ഗെയിംസിലേക്കുള്ള യോഗ്യതയും ഈ പ്രകടനത്തോടെ താരം സ്വന്തമാക്കി. ഗോള്‍ഡ്‌കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് മറ്റൊരു പഴയ റെക്കോര്‍ഡ് ജിന്‍സണ്‍മറികടന്നത്. 1500 മീറ്ററില്‍ 26 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് അന്ന് തിരുത്തിയത്. പ്രദേശത്തെ നാട്ടുവഴികളിലൂടെ തുടങ്ങിയ പ്രയാണം രാജ്യാന്തര നേട്ടത്തിലെത്തിയപ്പോള്‍ ജിന്‍സണൊപ്പം സ്വന്തം ഗ്രാമവും ആഹ്ലാദത്തേരിലേറി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss