|    Sep 19 Wed, 2018 11:21 am
FLASH NEWS
Home   >  Sports  >  Athletics  >  

ഏഷ്യന്‍ ഗെയിംസില്‍ ജിന്‍സണ്‍ മറികടന്നത് നിലവിലെ ഒളിംപിക് ചാംപ്യന്‍ കുറിച്ച സമയത്തെ

Published : 31st August 2018 | Posted By: jaleel mv

ജക്കാര്‍ത്ത: പുരുഷന്‍മാരുടെ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ പിന്തള്ളിയത് നിലവില്‍ കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ താരത്തിന്റെ പ്രകടനത്തെ. കേന്ദ്ര കായിക മന്ത്രിയും ഒളിംപിക്‌സ് ഷൂട്ടിങില്‍ വെള്ളി മെഡല്‍ ജേതാവുമായ രാജ്യവര്‍ധന്‍ സിങ് റാത്തോഡാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ലണ്ടനില്‍ നടന്ന 2016ലെ ഒളിപിക്‌സ് 1500 മീറ്ററില്‍ സ്വര്‍ണം നേടിയ
അമേരിക്കയുടെ മാത്യു സെന്‍ട്രോവിറ്റ്‌സ് മൂന്ന് മിനിറ്റ് 50.00 സെക്കന്‍ഡ് കൊണ്ടാണ് മല്‍സരം പൂര്‍ത്തിയാക്കിയത്. എന്നാല്‍ വ്യാഴാഴ്ച വൈകീട്ട് ജക്കാര്‍ത്തയിലെ ജിബികെ പ്രധാന സ്റ്റേഡിയത്ത് 1500 മീറ്ററില്‍ ജിന്‍സണ്‍ സ്വര്‍ണത്തിലേക്ക് കുതിച്ചത് മൂന്ന് മിനിറ്റ് 44.72 സെക്കന്‍ഡ് കൊണ്ട്. ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ താരത്തെക്കാള്‍ ആറ് സെക്കന്‍ഡ് മുന്നില്‍. നിലവിലെ ഫോം കണ്ടെത്തിയാല്‍ കേരളത്തിന് വേണ്ടി എന്ന് മാത്രമല്ല ഇന്ത്യക്ക് വേണ്ടി ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ താരമായി ജിന്‍സണ്‍ മാറും. 2020ലെ ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടിയ താരം ഈ ഫോം തുടര്‍ന്നാല്‍ ആ നാഴികക്കല്ലും പിന്നിടും.
ലോകത്തിന്റെ നെറുകയില്‍ അത്‌ലറ്റിക്‌സില്‍ ചരിത്രം കുറിച്ചിട്ടുള്ള ഈ കൊച്ചുകേരളത്തിന് അതൊരു അവിസ്മരണീയ നിമിഷവുമാകും. ലോകത്തിന്റെ മുന്നിലും ഈ കൊച്ചുകേരളം വാഴ്ത്തപ്പെടുകയും ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss