|    Sep 19 Wed, 2018 6:33 am
FLASH NEWS
Home   >  Sports  >  Athletics  >  

ഏഷ്യന്‍ ഗെയിംസ്: 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ ഫൈനലില്‍

Published : 27th August 2018 | Posted By: jaleel mv


പുരുഷന്‍മാരുടെ 800 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ ഫൈനലില്‍ പ്രവേശിച്ചു. ഹീറ്റ്‌സില്‍ ഒരു മിനിറ്റ് 47.39 സെക്കന്റ് കൊണ്ട്് മല്‍സരം പൂര്‍ത്തിയാക്കിയ താരം ഒന്നാമതായാണ് ഫൈനലിലേക്ക് മുന്നേറിയത്. യോഗ്യത നേടിയ എട്ട് താരങ്ങളില്‍ ജിന്‍സന്‍ തന്നെയാണ് ഒന്നാമതെത്തിയതെന്നതിനാല്‍ താരത്തില്‍ നിന്ന് ഇന്ത്യക്കൊരു മെഡല്‍ ഉറപ്പിക്കാം. ഇന്ത്യയുടെ മറ്റൊരു താരം മന്‍ജീത് സിങും ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ഹീറ്റ്‌സില്‍ രണ്ടാമതായാണ് (1 മിനിറ്റ് 48.64 സെക്കന്‍ഡ്) മന്‍ജീത് മല്‍സരം പൂര്‍ത്തിയാക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss