|    Nov 19 Mon, 2018 2:05 am
FLASH NEWS
Home   >  Sports  >  Athletics  >  

ഏഷ്യന്‍ ഗെയിംസ്: ജിന്‍സണ്‍ ജോണ്‍സനും മഞ്ജിത് സിങ്ങും ഫൈനലില്‍

Published : 29th August 2018 | Posted By: jaleel mv


ജക്കാര്‍ത്ത: 800 മീറ്ററിലെ സ്വര്‍ണ മെഡല്‍ ജേതാവ് മഞ്ജിത് സിങും വെള്ളി നേടിയ ജിന്‍സണ്‍ ജോണ്‍സനും 1500 മീറ്ററില്‍ ഫൈനലില്‍ കടന്നു. ആദ്യ ഹീറ്റ്‌സില്‍ ഓടിയ മഞ്ജിത് 3:50:59 സെക്കന്‍ഡില്‍ ഒന്നാമതായി ഓടിയെത്തിയാണ് ഫൈനലിന് യോഗ്യത നേടിയത്. 800 മീറ്ററില്‍ അവസാന ലാപ്പില്‍ കുതിച്ചു കയറിയതുപോലെ തന്നെയായിരുന്നു മഞ്ജിതിന്റെ 1500 മീറ്ററിലെ അവസാന ലാപ്പിലെ പോരാട്ടവും.
രണ്ടാം ഹീറ്റ്‌സിലോടിയ ജിന്‍സണ്‍ 3:46:59 സെക്കന്‍ഡോടെ രണ്ടാം സ്ഥാനക്കാരനായാണ് ഫൈനലില്‍ ഇടം പിടിച്ചത്. വ്യാഴാഴ്ചയാണ് ഫൈനല്‍.
പുരുഷവിഭാഗം 4*400 മീറ്റര്‍ റിലേയിലും ഇന്ത്യന്‍ ടീം ഫൈനലില്‍ കടന്നു. മലയാളി താരങ്ങളായ കുഞ്ഞുമുഹമ്മദ്, ജിത്തു ബേബി, ജീവന്‍ സുരേഷ്, ധരുണ്‍ അയ്യസാമി എന്നിവരാണ് ടീമില്‍. 3:06:48 സെക്കന്‍ഡോടെ ഒന്നാം ഹീറ്റ്‌സില്‍ രണ്ടാം സ്ഥാനക്കാരായാണ് പുരുഷ ടീം ഫൈനലില്‍ കടന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss