|    Dec 12 Wed, 2018 8:26 pm
FLASH NEWS
Home   >  Kerala   >  

നബിദിനാഘോഷ റാലികള്‍ മാര്‍ഗതടസ്സമുണ്ടാക്കുന്ന രീതിയിലാവരുത്: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

Published : 11th November 2018 | Posted By: afsal ph

 

വഴിയിലെ തടസ്സങ്ങള്‍ നീക്കം ചെയ്യുന്നത് ധര്‍മമാണെന്ന് പഠിപ്പിച്ച പ്രവാചക അധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്ന മുസ്്‌ലിംകള്‍ നബിദിനാഘോഷ റാലികള്‍ മാര്‍ഗ തടസ്സമുണ്ടാക്കുന്ന രീതിയില്‍ നടത്തരുതെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍. കുന്നമംഗലം മണ്ഡലത്തിലെ കൂളിമാട് നടന്ന എസ്.വൈ.എസ് ജില്ലാ ഡെലിഗേറ്റ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക അധ്യാപനങ്ങള്‍ പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ സമസ്ത എന്നും മുന്നിലാണ്. നബിദിനാഘോഷവും പ്രവാചക പാഠങ്ങളെ ഉള്‍ക്കൊണ്ട് വേണം സംഘടിപ്പിക്കാന്‍. നബിദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന റാലികളും മറ്റ് ആഘോഷ പരിപാടികളും മാര്‍ഗ്ഗതടസം സൃഷ്ടിക്കുന്ന വിധമാവരുതെന്നും തങ്ങള്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss