|    Nov 19 Mon, 2018 6:12 am
FLASH NEWS
Home   >  News Today   >  

മകളുടെ ദുരൂഹ മരണം, നീതി തേടി മതാപിതാക്കള്‍

Published : 1st November 2018 | Posted By: afsal ph

ജിദ്ദ: മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശികളായ ഹൈജിനസ് ലീലാമ ദമ്പതികള്‍. ഇവരുടെ ഭര്‍തൃമതിയായ മകള്‍ അന്‍ലിയ (25) നെ കഴിഞ്ഞ ആഗസ്ത് 25ന് കാണാതാവുകയും മൂന്ന് ദിവസം കഴിഞ്ഞ് വടക്കേകര പെരിയാറിലൂടെ അന്‍ലിയയുടെ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ടത്തുകയും ചെയ്തിരുന്നു.

ഈ സമയം സൗദി അറേബ്യയിലെ ജിദ്ദയില്‍ ആയിരുന്ന മാതാപിതാക്കള്‍ മരണവിവരം അറിഞ്ഞ് കളമശേരി ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ എത്തിയാണ് മൃതദേഹം അവരുടെ മകളുടേതാണെന്ന് തിരിച്ചറിഞ്ഞത്.
തൃശൂര്‍ മുല്ലശേരി അന്നകര സ്വദേശി വി എം ജസ്റ്റിനാണ് മരണപ്പെട്ട ആന്‍ലിയയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് 8 മാസം പ്രായമായ ഒരു ആണ്‍കുഞ്ഞ് ഉണ്ട്.

സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ആന്‍ലിയയുടെ റൂമില്‍ നിന്ന് അവരുടെ ഡയറിയും സ്വന്തമായി വരച്ച ചിത്രങ്ങളും ആഗ്രഹങ്ങള്‍ എഴുതിയ കുറിപ്പും കണ്ടെത്തിയിരുന്നു. ഇതില്‍ നിന്ന് ആന്‍ലിയ ഭര്‍ത്താവില്‍ നിന്നും ഭര്‍തൃമാതാവില്‍ നിന്നും നിരന്തരമായി പീഢനം അനുഭവിച്ചിരുന്നതായി സൂചന ലഭിച്ചിരുന്നു.

കൂടാതെ കാണാതായ ദിവസം സഹോദരന്‍ അഭിഷേകുമായി നടത്തിയ വാട്ട്‌സ് ആപ്പ് ചാറ്റിംഗില്‍ ഭര്‍തൃ വീട്ടുകാര്‍ എന്നെ കൊല്ലുമെന്നും അതിനാല്‍ എനിക്കിനി ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ കഴിയില്ലെന്നും പറഞ്ഞിരുന്നു.

മേല്‍ പറഞ്ഞ തെളിവുകള്‍ എല്ലാം നിരത്തി മകളുടെ മരണത്തിന്റെ ഉത്തരവാദികള്‍ ഭര്‍ത്താവ് ജസ്റ്റിനും അവരുടെ വീട്ടുകാരുമാണെന്ന് കാണിച്ച് തൃശൂര്‍ എസ് പി നിതീഷ് ചന്ദ്രക്ക് പരാതി നല്‍കിയിട്ട് രണ്ട് മാസം പിന്നിടുന്നു.

ജനപ്രതിനിധികളും ബന്ധുക്കളും നിരന്തരം ആവശ്യപ്പെട്ടിട്ടും പോലിസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.

പ്രതിയായി ആരോപിക്കുന്ന ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിന്‍ പല കാര്യങ്ങളിലും തെറ്റിധരിപ്പിച്ചാണ് തങ്ങളുടെ മകളെ വിവാഹം ചെയ്തത്. മകളുടെയും ഞങ്ങളുടെയും സ്വത്തിലായിരുന്നു ജസ്റ്റിന് താല്‍പര്യം എന്നത് വൈകിയാണ് അറിഞതെന്ന് ആന്‍ലിയയുടെ മാതാപിതാക്കള്‍ ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സത്യം പുറത്ത് കൊണ്ടുവരുന്നതിനായി ഹൈജിനസ് ഗള്‍ഫിലെ ജോലി ഒഴിവാക്കി നാട്ടിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്.

വാര്‍ത്താ സമ്മേളനത്തില്‍ ടോണി കൊച്ചി, ദാസ് എറണാകുളം എന്നിവരും പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss