Pravasi

ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ വിഷയത്തില്‍ അബാസിഡര്‍ ഇടപെടണം: ജെ കെ എഫ്

ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ വിഷയത്തില്‍ അബാസിഡര്‍ ഇടപെടണം: ജെ കെ എഫ്
X


ജിദ്ദ: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂളിന്റെ നിലനില്‍പ്പുമായി ബന്ധപെട്ടു കൊണ്ട് ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളില്‍ ഇന്ത്യന്‍ അബാസിഡര്‍ അടിയന്തരമായി ഇടപെടണമെന്ന് ജിദ്ദ കേരളൈറ്റ്‌സ് ഫോറം നിവേദനത്തിലൂടെ ആവിശ്യപെട്ടു. അര നൂറ്റാണ്ടോളം കാലം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം നഷ്ടപെടുവാനുള്ള സാഹചര്യം ഒഴിവാക്കണം. നേരെത്തെ വാടക പ്രശനത്തില്‍ 32 മില്യണ്‍ റിയല്‍ സ്‌കൂള്‍ നഷ്ടപരിഹാരമായും നല്‍കേണ്ടിവന്നു. എന്നിട്ടും പതിറ്റാണ്ടുകളോളം പ്രവര്‍ത്തിച്ചിരുന്ന ആണ്‍ കുട്ടികളുടെ വിഭാഗം സ്‌കൂള്‍ കെട്ടിടം ഒഴിവാകേണ്ട അവസ്ഥ രക്ഷിതാക്കളെയും കുട്ടികളെയും ആശങ്കയിലാക്കിയിരിക്കാണ്. പല വിധ പ്രതിസന്ധിയില്‍ ആക്കപെട്ടു പ്രവാസ ജീവിതം നയിക്കുന്നവരെ പ്രയാസത്തിലാക്കുന്ന സാഹചര്യം ഇല്ലാതാക്കുവാന്‍ ഇന്ത്യന്‍ മിഷന്‍ ഇടപെടണമെന്നും ജെ കെ എഫ് നിവേദനത്തിലൂടെ ആവശ്യപെട്ടു. ജിദ്ദ കോണ്‍സല്‍ ജനറലിന് മറ്റു അധികൃതര്‍ക്കും നിവേദനത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. ജെ കെ എഫ് ഭാരവാഹികളായ വി കെ റവൂഫ്, കെ ടി എ മുനീര്‍, അഹമ്മദ് പാളയാട്ട്, പി പി റഹീം, പാപ്പറ്റ കുഞ്ഞിമുഹമ്മദ്, അബൂബക്കര്‍ അരിബ്രാ, ഷിബു തിരുവനന്തപുരം, അബ്ദുല്‍ സത്താര്‍ എന്നിവരാണ് നിവേദനത്തില്‍ ഒപ്പിട്ടുള്ളത്.
Next Story

RELATED STORIES

Share it