|    Nov 20 Tue, 2018 5:41 pm
FLASH NEWS
Home   >  National   >  

ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് നിരോധനം ഹൈക്കോടതി റദ്ദാക്കി

Published : 27th August 2018 | Posted By: mtp rafeek

റാഞ്ചി: ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച നടപടി ജാര്‍ഖണ്ഡ് ഹൈക്കോടതി റദ്ദാക്കി. 1908ലെ ക്രിമിനല്‍ ഭേദഗതി നിയമത്തിലെ 16ാം വകുപ്പ് പ്രകാരമാണ് ജാര്‍ഖണ്ഡ് സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചിരുന്നത്. ഇതിനെതിരേ നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. സംഘടനക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറും ഹൈക്കോടതി റദ്ദാക്കി.

പ്രസ്തുത നിയമം അനുസരിച്ച് ഒരു സംഘടനയെ നിരോധിക്കുന്നതിനുള്ള നടപടിക്രമങ്ങളൊന്നും സംസ്ഥാന സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി. വിഷയത്തില്‍ സ്വാഭാവിക നീതിയുടെ തത്വങ്ങളും ഭരണഘടനയുടെ അനുഛേദം 19ഉം ലംഘിക്കപ്പെട്ടു.

നിരോധനത്തെ സാധൂകരിക്കുന്ന ഒരു രേഖയും ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ആയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിരോധന ഉത്തരവ് അനീതിയാണ്. അതുകൊണ്ട് തന്നെ നിരോധനം റദ്ദ് ചെയ്യുന്നതായും കോടതി വിധിയില്‍ പറയുന്നു.

ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ അന്യായമായി നിരോധിച്ച നടപടിക്കെതിരേ രാജ്യത്തുടനീളം വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss