|    Dec 12 Wed, 2018 8:14 am
FLASH NEWS
Home   >  Kerala   >  

മാധ്യമ പ്രവര്‍ത്തകന്‍ ജെഫ്രി റെജിനോള്‍ഡ് അന്തരിച്ചു

Published : 28th November 2018 | Posted By: basheer pamburuthi

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജെഫ്രി റെജിനോള്‍ഡ്(53)അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് മരണം. പുതിയങ്ങാടി മാവീട്ടില്‍ ഫെഡ്രിക്ക് വില്യം- ലീല ഫെഡ്രിക്ക് ദമ്പതികളുടെ മകനാണ്. അര്‍ബുദ രോഗ ബാധിതനായ ഇദ്ദേഹം കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. കാലിക്കറ്റ് ടൈംസില്‍ മാധ്യമ പ്രവര്‍ത്തനം തുടങ്ങിയ ജെഫ്രി റെജിനോള്‍ഡ് സിറാജ്, തേജസ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. പിന്നീട് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷനല്‍ ജ്വല്ലേഴ്‌സിന്റെ മാഗസിന്‍ എഡിറ്ററായി ജോലി ചെയ്തുവരികയായിരുന്നു. ബിലാത്തിക്കുളം ബിഇഎം സ്‌കൂള്‍ അധ്യാപിക റീജ റെജിനോള്‍ഡാണ് ഭാര്യ. മക്കള്‍: ബെന്‍ഹര്‍, എമില്‍, എല്‍വിസ്, വില്‍ബര്‍. സംസ്‌കാരം വ്യാഴായ്ച വെസ്റ്റ് ഹില്‍ സെമിത്തേരിയില്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss