|    Oct 17 Wed, 2018 5:04 pm
FLASH NEWS
Home   >  Kerala   >  

ജയരാജന് വീണ്ടും കായികം, മൊയ്തീന് തദ്ദേശഭരണം, ജലീലിന് ന്യൂനപക്ഷ ക്ഷേമം…..

Published : 10th August 2018 | Posted By: G.A.G

തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടമായ ഇപി ജയരാജന് അദ്ദേഹം മുന്‍പ് കൈകാര്യം ചെയ്ത വ്യവസായ, കായിക വകുപ്പുകള്‍ തന്നെ നല്‍കി മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന് സിപിഎം സംസ്ഥാന സമിതി. രണ്ടു മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തണമെന്നും സമിതി നിര്‍ദേശിച്ചു.
കെ.ടി ജലീലിന് ഉന്നതവിദ്യാഭ്യാസം, വഖഫ്, ന്യൂനപക്ഷക്ഷേമ വകുപ്പുകള്‍ നല്‍കാനും നിലവില്‍ വ്യവസായ മന്ത്രിയായ എ സി മൊയ്തീന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന വകുപ്പുകള്‍ നല്‍കാനുമാണ് നിര്‍ദേശം.
ഇടതുമുന്നണി ചര്‍ച്ച ചെയ്തശേഷം മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss