|    Nov 13 Tue, 2018 7:58 am
FLASH NEWS
Home   >  News Today   >  

ഇ പി ജയരാജന്‍ വീണ്ടും മന്ത്രിയായി: പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു

Published : 14th August 2018 | Posted By: sruthi srt

തിരുവനന്തപുരം: ഇ പി ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്തിനായിരുന്നു ചടങ്ങ്. ഗവര്‍ണര്‍ സത്യവാചകം ചൊല്ലികൊടുത്തു.ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് 2016 ഒക്ടോബറിലാണ് ജയരാജന് സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നത്. കേസില്‍ വിജിലന്‍സ് കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്നാണ് പുനപ്രവേശനം. നേരത്തേ കൈകാര്യം ചെയ്തിരുന്ന വ്യവസായം, കായികം വകുപ്പുകള്‍ തന്നെയാവും ജയരാജന് നല്‍കുക. അതേസമയം, പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു.

ജയരാജനെ മാറ്റിയത് തെറ്റായിരുന്നുവോയെന്ന് സിപിഎം വ്യക്തമാക്കണം. വിജിലന്‍സ് കേസ് എഴുതിത്തള്ളിയതുകൊണ്ട് മാത്രം ജയരാജന്‍ കുറ്റവിമുക്തനാവുന്നില്ല. ഇക്കാര്യത്തില്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായം പറയണം. പി സി ജോര്‍ജിനെ ചീഫ്‌വിപ്പാക്കിയപ്പോള്‍ അനാവശ്യ കോലാഹലങ്ങള്‍ സൃഷ്ടിച്ച എല്‍ഡിഎഫ് മുന്‍കാല പ്രാബല്യത്തോടെ മാപ്പു പറയാന്‍ തയ്യാറാവണം. ഇതോടെ സിപിഐയുടെ തനിനിറം പുറത്തുവന്നുവെന്നുമാണ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss