|    Dec 11 Tue, 2018 2:02 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യക്ക് ആശ്വാസം; മൂന്നാം ടെസ്റ്റില്‍ ബൂംറ കളിച്ചേക്കും

Published : 14th August 2018 | Posted By: jaleel mv


ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും പരിക്ക് കാരണം പുറത്തിരിക്കേണ്ടി വന്ന ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂംറ മൂന്നാം ടെസ്റ്റില്‍ മല്‍സരിച്ചേക്കും. ആദ്യ രണ്ട് ടെസ്റ്റ് മല്‍സരങ്ങളും പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഇത് ആശ്വാസം പകരും. ലോര്‍ഡ്‌സില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങിനിടെ പരിക്കേറ്റ രവിചന്ദ്ര അശ്വിനും ഹാര്‍ദിക് പാണ്ഡ്യയും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്.ജൂണില്‍ അയര്‍ലന്‍ഡിനെതിരായ മല്‍സരത്തിനിടെ ഇടത്് കൈക്കാണ് താരത്തിന് പരിക്കേറ്റത്. പിന്നീട് ഇംഗ്ലണ്ടിനെതിരേ നടന്ന ട്വന്റി20, ഏകദിന പരമ്പരകളില്‍ ബൂംറ കളിച്ചിരുന്നില്ല. ജൂണ്‍ നാലിന് താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയുമ ചെയ്തു. ഇതിനിടയ്ക്ക് ബൂംറ നെറ്റ്‌സില്‍ പരിശീലനത്തിനും ഇറങ്ങിയിരുന്നു. അതേ സമയം പുറംവേദന കാരണം ബുദ്ധിമുട്ടുന്ന വിരാട് കോഹ്‌ലിയുടെ കാര്യത്തില്‍ ഇപ്പോഴും ഇന്ത്യ ആശങ്കയിലാണ്. എന്നാല്‍ മൂന്നാം ടെസ്റ്റിന് മുമ്പ് ഫിറ്റ്‌നെസ് വീണ്ടെടുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോഹ് ലി. മൂന്നാം ടെസ്റ്റ് 18 മുതല്‍ നോട്ടിങ്ഹാമില്‍ നടക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss