|    Aug 18 Sat, 2018 4:12 am
FLASH NEWS
Home   >  Sports  >  Football  >  

ജംഷഡ്പൂര്‍ എഫ്‌സി അത്‌ലറ്റിക്കോ മാഡ്രിഡുമായി കൊമ്പുകോര്‍ക്കുന്നു

Published : 11th August 2018 | Posted By: jaleel mv


ന്യൂഡല്‍ഹി: ഐഎസ്എല്‍ മല്‍സരങ്ങള്‍ക്ക് മുന്നോടിയായി ടൂര്‍ണമെന്റ് ക്ലബായ ജംഷഡ്പൂര്‍ എഫ് സി സ്പാനിഷ് ക്ലബ് വമ്പന്‍മാരിലൊരാളായ അത്‌ലറ്റികോ മാഡ്രിഡിന്റെ ബി ടീമുമായി കൊമ്പുകോര്‍ക്കുന്നു. സ്‌പെയിനില്‍ ഈ മാസം 14നാണ് മല്‍സരം.
സ്‌പെയിനിലെ രണ്ടാം ഡിവിഷനിലെയും മൂന്നാം ഡിവിഷനിലെയും ചില ക്ലബുകളെയും ജംഷഡ്പൂര്‍ എഫ് സി നേരിടുന്നുണ്ട്. ജിംനാസ്റ്റിക്ക സെഗോവി സി എഫ്, ടൊറലോഡോണ്‍സ് സി എഫ്, സി ഡി മൊസ്‌ടോള്‍സ് തുടങ്ങിയ ക്ലബുകള്‍ക്കെതിരെയാണ് ജംഷഡ്പൂര്‍ എഫ് സി പ്രീസീസണ്‍ മല്‍സരം കളിക്കുക. സീസണ് മുമ്പ് മുന്‍ അത്‌ലറ്റികോ പരിശീലകന്‍ സെസാര്‍ ഫെറാണ്ടോയെ ജംഷഡ്പൂര്‍ മുഖ്യ കോച്ചായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം മൂന്നു സ്പാനിഷ് വിദേശതാരങ്ങളെയും ജംഷഡ്പൂര്‍ ടീമിലെത്തിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss