|    Dec 19 Wed, 2018 7:26 pm
FLASH NEWS
Home   >  National   >  

ജമ്മുകശ്മീരില്‍ മെയ് മാസത്തിന് മുന്‍പായി തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് കമ്മീഷണര്‍

Published : 22nd November 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ അടുത്ത വര്‍ഷം മെയ് മാസത്തിന് മുന്‍പായി തിരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ഇതുണ്ടാവുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

നാഷണല്‍ കോണ്‍ഫറന്‍സിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ ഇന്നലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പിഡിപി അവകാശ വാദം ഉന്നയിച്ച് മണിക്കൂറുകള്‍ക്കം ഗവര്‍ണര്‍ സത്യപാല്‍ മാലിക് ജമ്മു കശ്മീര്‍ നിയമസഭ പിരിച്ചുവിട്ട സാഹചര്യത്തിലാണ് കമ്മീഷന്റെ പ്രതികരണം.സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി പാര്‍ട്ടികള്‍ക്കുള്ളില്‍ ധാരണയായതനുസരിച്ച് പിഡിപിയുടെ അല്‍ത്താഫ് ബുഖാരി മുഖ്യമന്ത്രിയാകുമെന്നും അറിയിച്ചിരുന്നു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss