|    Sep 25 Tue, 2018 1:24 pm
FLASH NEWS
Home   >  Kerala   >  

ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍

Published : 13th August 2018 | Posted By: mtp rafeek

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ജലന്ധര്‍ കത്തോലിക്കാ ബിഷപ്പിനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യുമെന്നും ഇതിനു പിന്നാലെ അറസ്റ്റുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

പരാതിയില്‍ പറയുന്ന ആദ്യ സംഭവം 2014ലാണ് നടന്നത്. പ്രാഥമികാന്വേഷണത്തിന് ശേഷമേ തുടര്‍നടപടികളിലേക്ക് പോകാനാകൂ. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അന്വേഷണ സംഘം ഇന്നുതന്നെ ചോദ്യംചെയ്യും. ബിഷപ്പിന്റെ സഹായി ആന്റണി മാടശ്ശേരിയെയും ചോദ്യംചെയ്യും. എപ്പോള്‍ അറസ്റ്റ് ചെയ്യണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണ്.

തെളിവുകളുടെ അടിസ്ഥാനത്തിലേ അറസ്റ്റ് ചെയ്യാനാകൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോടതിക്ക് ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss