|    Jan 23 Mon, 2017 2:10 pm
FLASH NEWS

ജാബുവ സ്‌ഫോടനം എസ്.ഐ.ടി. അന്വേഷിക്കും

Published : 15th September 2015 | Posted By: admin

ഭോപാല്‍: മധ്യപ്രദേശിലെ ജാബുവയില്‍ ഇരട്ട സ്‌ഫോടനത്തില്‍ 88 പേര്‍ കൊല്ലപ്പെട്ട സംഭവം പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) അന്വേഷിക്കും. ഒളിവില്‍ പോയ മുഖ്യപ്രതിയും ബി.ജെ.പി. നേതാവുമായ രാജേന്ദ്ര കസാവയുടെ ഫോട്ടോകള്‍ പുറത്തുവിടുമെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജാബുവ അഡീഷനല്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുക.

കസാവയെ പിടികൂടുന്നതിന് വ്യാപകമായ റെയ്ഡ് തുടരുകയാണ്. കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ അലസത കാണിച്ച ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. മേഖലയിലെ പോലിസ് സ്‌റ്റേഷനിലെ മുഴുവന്‍ പോലിസുകാരെയും സ്ഥലം മാറ്റാനും അദ്ദേഹം നിര്‍ദേശം നല്‍കി.അതേസമയം, 69 ഡിറ്റൊണേറ്ററുകളും വന്‍ ജലാറ്റിന്‍ സ്റ്റിക്ക് ശേഖരവും കസാവയുടെ സഹോദരന്റെ വീട്ടില്‍ നിന്നു പോലിസ് കണ്ടെടുത്തു.

കസാവയുടെ സഹോദരന്‍ നരേന്ദ്ര കസാവയും ഒളിവിലാണ്. നിയമവിരുദ്ധമായി നിരവധി പേര്‍ സ്‌ഫോടകവസ്തുക്കള്‍ കൈവശം വച്ചിട്ടുണ്ടെന്ന റിപോര്‍ട്ടുകളെ തുടര്‍ന്നാണ് പോലിസ് റെയ്ഡ് വ്യാപകമാക്കിയത്. ബി.ജെ.പി. നേതാവായ കസാവയെ പിടികൂടാന്‍ പോലിസ് മടിക്കുകയാണെന്നാണ് ഇരകളുടെ ആക്ഷേപം.

സമ്മര്‍ദ്ദത്തിനൊടുവില്‍ ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വന്‍തോതില്‍ സ്‌ഫോടകശേഖരം കസാവയും സഹോദരനും ഒളിപ്പിച്ചുവച്ചത് എന്തിനാണെന്നു പോലിസ് പരിശോധിക്കണമെന്ന് ഇരകള്‍ ആവശ്യപ്പെട്ടു. ശനിയാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു കെട്ടിടങ്ങള്‍ പൂര്‍ണമായി തകരുകയും നിരവധി കെട്ടിടങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക