|    Nov 21 Wed, 2018 4:28 pm
FLASH NEWS
Home   >  Kerala   >  

ലീഗ് നേതാവിനെ അര്‍ധനന്ഗനാക്കി നടത്തിച്ച എസ്‌ഐയെ സ്ഥലംമാറ്റി

Published : 8th November 2018 | Posted By: basheer pamburuthi

തിരുവനന്തപുരം: മുസ്‌ലിം ലീഗ് ജില്ലാ നേതാവിനെ പട്ടാപ്പകല്‍ മുണ്ടഴിച്ച് അര്‍ധനഗ്നനാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തില്‍ പാണ്ടോട് എസ്‌ഐ നിയാസിനെ സ്ഥലം മാറ്റി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗം ഷിബു കല്ലറയെയാണ് അര്‍ധ നന്ഗനാക്കി നടത്തിച്ചത്. പിതൃസഹോദരന്റെ വീട്ടിലെത്തിയ പോലിസ് തന്നെ അറസ്റ്റ് ചെയ്ത് വീട്ടില്‍ നിന്നിറക്കി 400 മീറ്ററോളം മുണ്ടില്ലാതെ നടത്തിച്ചെന്നായിരുന്നു ഷിബുവിന്റെ പരാതി. സ്ഥലത്തെ വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ മുന്നിലൂടെയാണ് കൊണ്ടുപോയത്. സ്‌റ്റേഷനിലെത്തിച്ച ശേഷവും ഉടുക്കാന്‍ മുണ്ട് നല്‍കിയില്ല. പിന്നീട് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ മാത്രമാണ് തുണി നല്‍കിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തേ വിവാഹ നിശ്ചയത്തിനു പോയ വാഹനം ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ ഇടിച്ചതിനെ തുടര്‍ന്നുള്ള വാക്കുതര്‍ക്കത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ സംഭവ സ്ഥലത്തു വച്ച് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്ത സംഭവത്തിലും എസ്‌ഐ വിവാദത്തില്‍പെട്ടിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss