|    Nov 13 Tue, 2018 10:06 am
FLASH NEWS
Home   >  News Today   >  

അഭയാര്‍ഥികളെ തിരിച്ചയക്കല്‍: ഇറ്റാലിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിക്കെതിരേ അന്വേഷണത്തിന് ഉത്തരവ്

Published : 27th August 2018 | Posted By: sruthi srt

റോം: ദിവസങ്ങളായി കോസ്റ്റ് ഗാര്‍ഡ് കപ്പലില്‍ കഴിഞ്ഞ 150ലധികം അഭയാര്‍ഥികളെ ഇറ്റാലിയന്‍ തീരത്ത് ഇറങ്ങാന്‍ അനുവദിക്കാതെ തിരിച്ചയച്ച ഇറ്റാലിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പിന്റെ ചുമതലയുമുള്ള മാത്യു സാല്‍വീനിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം. സിസിലിയന്‍ കോടതിയാണ് മനുഷ്യത്വപരമായി ഇടപെട്ടില്ലെന്നും അധികാരം ദുരുപയോഗം ചെയ്‌തെന്നും കാണിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. എറിത്രിയക്കാരടക്കം 150ലധികം അഭയാര്‍ഥികളാണ് ഒരാഴ്ചയിലധികം ഇറ്റാലിയന്‍ തീരത്ത് കുടുങ്ങിയത്.

ഇറ്റാലിയന്‍ ദ്വീപായ ലാംപെഡുസക്കു സമീപത്തെ മെഡിറ്റേറിയന്‍ കടലില്‍ വച്ച് ഈ മാസം 15നാണ് ഉള്‍കൊള്ളാവുന്നതിലും അധികം ആളുകളുമായി വന്ന അഭയാര്‍ഥി ബോട്ട് ഇറ്റാലിയന്‍ നാവിക സേനയുടെ ശ്രദ്ധയില്‍പെട്ടത്. ബോട്ടില്‍ മൊത്തം 190 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 27 കുട്ടികളെയും അടിയന്തര മെഡിക്കല്‍ സഹായം വേണ്ട 16 പേരെയും മാത്രം കരയ്‌ക്കെത്തിക്കാനാണ് സാല്‍വീനി അനുമതി നല്‍കിയത്. ശേഷിക്കുന്നവര്‍ നാവികസേന കപ്പലില്‍ കഴിയാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇവര്‍ക്ക് അഭയം നല്‍കാനാകില്ലെന്നും മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്നുമാണ് ഇദ്ദേഹം പറഞ്ഞത്. അതേസമയം,20 അഭയാര്‍ഥികളെ ആല്‍ബനിയയും 25ഓളം പേരെ അയര്‍ലന്റും ഏറ്റെടുക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും സാല്‍വീനി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss