|    Dec 14 Fri, 2018 3:17 pm
FLASH NEWS
Home   >  National   >  

സോണിയഗാന്ധിക്കെതിരേ വംശീയാധിക്ഷേപവുമായി യോഗി: സോണിയ ആദിവാസികളെ മതംമാറ്റിയ ഇറ്റാലിയന്‍ ഏജന്റ്

Published : 16th November 2018 | Posted By: sruthi srt

ജാഷ്പുര്‍: ഛത്തിസ്ഗഢിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരേ വംശീയാധിക്ഷേപവുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണത്തിലിരുന്ന കാലത്താണ് ഏറ്റവും കൂടുതല്‍ മതംമാറ്റങ്ങളുണ്ടായത്.

ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഏജന്റ് രാജ്യവിരുദ്ധ നടപടിയില്‍ ഉള്‍പ്പെടുന്ന ആദിവാസികളെ മതംമാറ്റുന്നതിലാണ് ശ്രദ്ധിച്ചതെന്നായിരുന്നു യോഗിയുടെ പ്രസ്താവന.സോണിയാ ഗാന്ധിയുടെ ഇറ്റാലിയന്‍ ബന്ധത്തെയാണ് യോഗി പരോക്ഷമായി പരാമര്‍ശിച്ചത്. സംഭവം വന്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss