|    Dec 11 Tue, 2018 6:45 pm
FLASH NEWS
Home   >  National   >  

ബുലന്ദ്ശഹറിലേത് ആള്‍ക്കൂട്ട ആക്രമണമല്ല, വെറും അപകടം-യോഗി ആദിത്യനാഥ്

Published : 7th December 2018 | Posted By: G.A.G

ന്യൂഡല്‍ഹി : ബുലന്ദ്ശഹറില്‍ സുബോധ് കുമാര്‍ എന്ന പൊലീസുകാരന്റെ കൊലപാതകം ആള്‍ക്കൂട്ട ആക്രമണമല്ലെന്നും വെറും അപകടം മാത്രമാണതെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് യോഗി ഇത് പറഞ്ഞത്. പശുവിന്റെ പേരില്‍ നടത്തിയ കലാപത്തിനിടെ ഇന്‍സ്‌പെക്ടറെ വെടിവച്ചുകൊന്ന സംഭവത്തിലെ മുഖ്യപ്രതി ബംജ്്‌റംഗ്ദളിന്റെ ബുലന്ദ് ശഹര്‍ ജില്ലാ കണ്‍വീനര്‍ യോഗേഷ് രാജിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. വനപ്രദേശത്ത് പശുക്കളുടെ തലയും മറ്റവശിഷ്ടങ്ങളും കണ്ടെത്തിയെന്നാരോപിച്ചാണ് സംഘപരിവാര പ്രവര്‍ത്തകര്‍ തിങ്കളാഴ്ച രാവിലെമുതല്‍ പ്രദേശത്ത് അക്രമം അഴിച്ചുവിട്ടത്. അത് തടയാന്‍ ശ്രമിച്ച ബുലന്ദ് ശഹര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ സുബോധ് കുമാര്‍ സിങിനെ കല്ലെറിഞ്ഞും വെടിവച്ചും കൊലപ്പെടുത്തുകയായിരുന്നു. വെടിയേറ്റ നിലയില്‍ വാഹനത്തില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന നിലയിലാണ് പോലിസ് ഉദ്യോഗസ്ഥന്റെ ശരീരം കണ്ടെത്തിയത്.
അതേസമയം സുബോധ് കുമാറിനെ ലക്ഷ്യമിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നതിന്റെ സൂചനകളും പുറത്തുവന്നിരുന്നു. ബീഫിന്റെ പേരില്‍ ദാദ്രിയില്‍ അഖ്‌ലാഖിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഹിന്ദുത്വ ഗൂഡാലോചനയുണ്ടെന്ന് കണ്ടെത്തിയത് സുബോധ് കുമാര്‍ സിങായിരുന്നു. സംഭവത്തില്‍ മറ്റു പോലിസുകാര്‍ അക്രമികള്‍ക്ക് കൂട്ടുനിന്നതായും ആരോപണമുയരുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss