|    Nov 18 Sun, 2018 4:24 pm
FLASH NEWS
Home   >  Kerala   >  

ഐഎസ്ആര്‍ഒ ചാരക്കേസ് ആരോപണവിധേയന്‍ എസ് കെ ശര്‍മ അന്തരിച്ചു

Published : 1st November 2018 | Posted By: basheer pamburuthi

ബെംഗളൂരു: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണ വിധേയനായിരുന്ന സുധീര്‍കുമാര്‍ ശര്‍മ(62) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ബെംഗളൂരുവുല്‍ ചികില്‍സയിലായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയിലാണ് മരണം.
മൃതദേഹം രാവിലെ 9 മുതല്‍ 2 വരെ ബെംഗളൂരു ഇന്ദിരാനഗറിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഭാര്യയും മൂന്ന് പെണ്‍മക്കളുമടങ്ങുന്നതാണ് കുടുംബം. കേസില്‍ നമ്പി നാരായണന്റെ നിയമപോരാട്ടം സുപ്രിംകോടതിയില്‍ വിജയിച്ചതോടെ 20 വര്‍ഷം നീണ്ട തന്റെ പോരാട്ടത്തിന് ഫലം കാണുമെന്ന പ്രതീക്ഷയിലായിരുന്നെങ്കിലും വിധി വരുന്നതിനു മുമ്പേ മരണപ്പെട്ടു. കെ ചന്ദ്രശേഖറുമായുള്ള ബന്ധമാണ് എസ് കെ ശര്‍മയെ ഐഎസ്ആര്‍ഒ ചാരക്കേസിലേക്കെത്തിച്ചത്. മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി വന്ന മാലിക്കാരായ മറിയം റഷീദയെയും ഫൗസിയ ഹസനെയും ഏജന്റ് ചതിച്ചെന്നും പ്രയാസത്തിലായ അവരെ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ചന്ദ്രശേഖര്‍ ഇവരെ ശര്‍മയ്ക്കു പരിചയപ്പെടുത്തിയത്. ബെംഗളൂരു ബാള്‍ഡ്‌വിന്‍ ഗേള്‍സ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവ് ശര്‍മയുടെ പരിചയക്കാരനായിരുന്നു. ഇതുവഴി അവരുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ശര്‍മ എപ്പോഴും പറഞ്ഞിരുന്നെങ്കിലും അറസ്റ്റില്‍ നിന്നൊഴിവായില്ല. കേസ് കാരണം തനിക്കുണ്ടായ മാനഹാനിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബെംഗളൂരു സിവില്‍ കോടതിയില്‍ 55 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, ബാബുരാജ്, കെ കെ ജോഷ്വ, എസ് വിജയന്‍, സെന്‍കുമാര്‍ തുടങ്ങിയവര്‍ക്കും ചില മാധ്യമങ്ങള്‍ക്കുമെതിരെ ഇദ്ദേഹം നല്‍കിയ കേസ് ഇപ്പോഴും തുടരുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss