|    Nov 19 Mon, 2018 8:19 am
FLASH NEWS
Home   >  Kerala   >  

ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ തോല്‍വി

Published : 5th November 2018 | Posted By: basheer pamburuthi

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു സീസണിലെ ആദ്യതോല്‍വി. ഹോം മാച്ചില്‍
ബെംഗളൂരു എഫ്‌സിക്കെതിരേ രണ്ടിനെതിരേ ഒരു ഗോളിനാണു തോല്‍വി വഴങ്ങിയത്. ഇതോടെ ആറു മല്‍സരത്തില്‍ ഏഴു പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ആറാംസ്ഥാനത്തായി. നിക്കോള ക്രോക്‌മെരേവിക്കാണ് ബെംഗളൂരുവിന്റെ വിജയശില്‍പി. മല്‍സരം തീരാന്‍ 10 മിനിറ്റ് ശേഷിക്കെയാണ് തകര്‍പ്പന്‍ ഗോളിലൂടെ ബെംഗളൂരു എഫ്‌സ ഒന്നാംസ്ഥാനത്തെത്തിയത്. അഞ്ചു മല്‍സരത്തില്‍ 13 പോയിന്റുമായി ബെംഗളൂരു എഫ്‌സിയാണ് മുന്നില്‍. മല്‍സരത്തിലെ ആദ്യപകുതിയില്‍ ബെംഗളൂരു എഫ്‌സിയാണ് ആദ്യഗോള്‍ നേടിയത്. 17ാം മിനിറ്റില്‍ മിക്കുവിന്റെ പാസില്‍ നിന്നാണ് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ആദ്യം വലകുലുക്കിയത്. എന്നാല്‍ 3ാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടിച്ചു. പെനല്‍റ്റി ഗോളിലൂടെ സ്ലാവിസ്ല സ്‌റ്റോജനോവികാണ് സമനില പിടിച്ചത്. പെനല്‍റ്റി ബോക്‌സില്‍ മലയാളി താരം സഹല്‍ അബ്ദുസ്സമദിനെ ബെംഗളൂരു എഫ്‌സിയുടെ നിഷുകുമാര്‍ ഫൗള്‍ ചെയ്തതിനാണ് പെനല്‍റ്റി ലഭിച്ചത്. ഒന്നിലേറെ അവസരങ്ങളാണ് ഇരുടീമുകളും പാഴാക്കിയത്. കളിയുടെ മൂന്നാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സി കെ വിനീതിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നുപോയത് ആരാധകരെ ഏറെ നിരാശപ്പെടുത്തി. ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ പ്രശാന്തിന്റെ ക്രോസില്‍ നിന്ന് ലെന്‍ ഡംഗല്‍ തൊടുത്ത ഗോളന്നുറച്ച ഷോട്ട് ഗുര്‍പ്രീത് സിങ് സന്ധു തട്ടിയയകറ്റിയതും ബ്ലാസ്‌റ്റേഴ്‌സിന് അര്‍ഹിച്ച ജയം തടഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss