|    Oct 17 Wed, 2018 5:03 pm
FLASH NEWS
Home   >  National   >  

ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല: വന്‍സാരയുടെ വിടുതല്‍ ഹരജി തള്ളി

Published : 7th August 2018 | Posted By: mtp rafeek

അഹ്്മദാബാദ്: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡി ജി വന്‍സാര, എന്‍ കെ അമിന്‍ എന്നിവരുടെ വിടുതല്‍ ഹരജി പ്രത്യേക സിബിഐ കോടതി തള്ളി. ഗുജറാത്ത് പോലിസും ഐബിയും സംയുക്തമായി നടപ്പാക്കിയ ഏറ്റുമുട്ടലിന്റെ മുഖ്യ ആസൂത്രകന്‍ ഇപ്പോള്‍ ജാമ്യത്തിലുള്ള വന്‍സാരയാണെന്നാണ് ആരോപണം. റിട്ടയേഡ് പോലിസ് സൂപ്രണ്ട് എന്‍ കെ അമീനും സഹപ്രതിയാണ്.

അന്നത്തെ മേലുദ്യോഗസ്ഥനായ റിട്ടയേഡ് ഡിജിപി പി പി പാണ്ഡെയെ കേസില്‍ നിന്നൊഴിവാക്കിയതിനെ തുടര്‍ന്നാണ് രണ്ടു പേരും വിടുതല്‍ ഹരജി നല്‍കിയത്. എന്നാല്‍, ഡിജിപിയുടേതിനേക്കാള്‍ വലുതാണ് കേസില്‍ വന്‍സാരയുടെയും അമിന്റെയും പങ്കെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്.

ഈ രണ്ട് മുന്‍ ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കേണ്ടതുണ്ടോ എന്ന് കോടതി സിബിഐയോട് ചോദിച്ചു. സിബിഐക്ക് അനുമതി ലഭിക്കുന്നില്ലെങ്കില്‍ കോടതിയെ അറിയിക്കണമെന്നും പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടു. വിഷയത്തില്‍ സിബിഐ ഇതുവരെ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ല.

അതേ സമയം, പ്രതികളായ നാല് ഐബി ഓഫിസര്‍മാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് സിബിഐ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അനുമതി തേടിയിരുന്നു. എന്നാല്‍, അത് അനുവദിച്ചിട്ടില്ല. ഐബി മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രജീന്ദര്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ 2014ല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ കുറ്റപത്രം ഇപ്പോഴും സിബിഐ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss