|    Aug 18 Sat, 2018 10:46 am

ദുല്‍ഖര്‍ സല്‍മാന്‍ കോലിയുടെ വേഷത്തിലെത്തും?

Published : 12th August 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയുടെ വേഷത്തില്‍ മലയാളത്തിലെ യുവനായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുമെന്ന് റിപോര്‍ട്ട്. അനുജ ചൗഹാന്റെ ജനപ്രിയ നോവലായ ദ് സോയ ഫാക്ടറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിക്കുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യാനൊരുങ്ങുന്നത്. സോനം കപൂറാണ് ചിത്രത്തിലെ നായിക. ചിത്രത്തെക്കുറിച്ച് നേരത്തെ ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നെങ്കിലും ദുല്‍ഖര്‍ ഏത് കഥാപാത്രത്തെ അവതരിപ്പിക്കുമെന്നത് സംബന്ധിച്ച് വ്യക്തതയില്ലായിരുന്നു. ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാവും പുതിയ സിനിമ.

2000ല്‍ പുറത്തിറങ്ങിയ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം അഭിഷേക് ശര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. ജോണ്‍ എബ്രഹാം നായകനായ പര്‍മാനുവാണ് അദ്ദേഹത്തിന്റെ ഇതിന് മുമ്പത്തെ സിനിമ. ഒരു കമ്പനിയുടെ എക്‌സിക്യൂട്ടീവ് എന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി പരിചയപ്പെടാന്‍ അവസരം ലഭിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ദ് സോയ ഫാക്ടര്‍. സോയയായാണ് സോനം കപൂറത്തെന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ താരങ്ങളുള്‍പ്പെടുന്ന ഒരു പരസ്യ ചിത്രീകരണത്തില്‍ സോയ പങ്കെടുക്കുന്നതും അവര്‍ പിന്നീട് ടീമിന്റെ ഭാഗ്യമുദ്രയായി മാറുന്നതുമാണ് കഥ. കര്‍വാന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് സോയ ഫാക്ടര്‍.

1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കലത്ത് ജനിച്ച സോയ സിങ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതുകൊണ്ടു തന്നെ 2010ലെ ലോകകപ്പിനും സോയ ഫാക്ടര്‍ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആലോചിക്കുന്നതാണ് നോവലിന്റെ കഥ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss