|    Nov 16 Fri, 2018 12:54 pm
FLASH NEWS
Home   >  News now   >  

ഇരിട്ടി ബസ് സ്റ്റാന്‍ഡിലെ ബഹുനിലക്കെട്ടിടത്തില്‍ സ്‌ഫോടനം

Published : 28th August 2018 | Posted By: G.A.G

കണ്ണൂര്‍: ഇരിട്ടി ബസ് സ്റ്റാന്‍ഡില്‍ മുസ്ലീലീഗ് ഓഫീസ് അടക്കം പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടത്തില്‍ സ്‌ഫോടനം. നാല് കാറുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ആളപായമില്ല. ഇ്ന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ബസ് സ്റ്റാന്‍ഡിനുള്ളിലെ മൂന്നുനില കെട്ടിടത്തിലാണ് ഉഗ്രശബ്ദത്തില്‍ സ്‌ഫോടനമുണ്ടായത്. ഒരു കിലോമീറ്ററോളം ദൂരത്തില്‍ സ്‌ഫോടനത്തിന്റെ ശബ്ദം മുഴങ്ങി. എസി കംപ്രസര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് ആദ്യ റിപോര്‍ട്ടുകളെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. പോലിസും ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss