Flash News

ബര്‍ഹാം സ്വാലിഹ് ഇറാഖിന്റെ പുതിയ പ്രസിഡന്റ്

ബര്‍ഹാം സ്വാലിഹ് ഇറാഖിന്റെ പുതിയ പ്രസിഡന്റ്
X

ബഗ്ദാദ്: ഇറാഖിന്റെ പുതിയ പ്രസിഡന്റായി കുര്‍ദിഷ് രാഷ്ട്രീയ നേതാവ് ബര്‍ഹാന്‍ സ്വാലിഹിനെ ജനപ്രതിനിധികള്‍ തിരഞ്ഞെടുത്തു. നേരത്തേ കുര്‍ദിസ്താന്‍ പ്രാദേശിക സര്‍ക്കാരിന്റെ മുന്‍ പ്രധാനമന്ത്രിയും ഇറാഖിന്റെ മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്നു സ്വാലിഹ്.

പ്രധാന കുര്‍ദ് പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തതിനെ തുടര്‍ന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വോട്ടിങ് വൈകിയിരുന്നു. പ്രധാന എതിരാളി ആയിരുന്ന ഫുആദ് ഹുസയ്‌നെ 22നെതിരേ 219 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്വാലിഹ് തിരഞ്ഞെടുക്കപ്പെട്ടത്.

പുതിയ പ്രസിഡന്റ് 15 ദിവസത്തിനകം പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാനായി ക്ഷണിക്കണം. ശിയാ നേതാവ് ആദില്‍ അബ്ദുല്‍ മഹ്ദിയെ നിര്‍ദിഷ്ട പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രസിഡന്റ് നിര്‍ദേശിച്ചതായി റിപോര്‍ട്ടുണ്ട്.

2003ല്‍ യുഎസ് അധിനിവേശ കാലത്തുണ്ടാക്കിയ അനൗദ്യോഗിക ധാരണ പ്രകാരം ഇറാഖിലെ പ്രസിഡന്റ് പദവി കുര്‍ദുകള്‍ക്കും പ്രധാനമന്ത്രി പദവി ശിയാക്കള്‍ക്കും സ്പീക്കര്‍ പദവി സുന്നികള്‍ക്കും അവകാശപ്പെട്ടതാണ്.
Next Story

RELATED STORIES

Share it