Flash News

മല്‍സ്യ ബന്ധന മേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായി ഇന്റലിജന്‍സ് മേധാവി

മല്‍സ്യ ബന്ധന മേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായി ഇന്റലിജന്‍സ് മേധാവി
X

തിരുവനന്തപുരം: മല്‍സ്യ ബന്ധന മേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി ചൂഷണത്തിന് വിധേയമാവുന്നതിയായി ഇന്റലിജന്റ് മേധാവി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. നീന്തലറിയാത്ത മല്‍സ്യതൊഴിലാളികളെ മല്‍സ്യബന്ധനമേഖലയില്‍ ജോലിക്ക് നിയോഗിക്കാറുണ്ട്. ഇവര്‍ക്ക് നിശ്ചയിച്ച വേതനമോ താമസസൗകര്യമോ നല്‍കാറില്ല. പരിചയസമ്പത്തുള്ളവരെ മാത്രം നിയോഗിക്കേണ്ട ഐസ്പ്ലാന്റുകളില്‍ ഇതര സംസ്ഥാനക്കാരെ ബോട്ടുടമകള്‍ ചൂഷണം ചെയ്യുന്നത് പതിവാണ്. പോലീസിനുള്‍പ്പെടെ നല്‍കാനെന്ന് പറഞ്ഞ്് മരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ബന്ധുക്കളില്‍ നിന്നും പണം ഈടാക്കുന്ന ഇടനിലക്കാര്‍ രംഗത്തുണ്ടെും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൊച്ചി കായലില്‍ ബോട്ട് അപകടത്തില്‍ മരിച്ച അസം സ്വദേശിയായ രാഹുല്‍ദാസിന്റെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ നീന്താന്‍ പോലുമറിയാത്ത ഇതരസംസ്ഥാന തൊഴിലാളികളെ മല്‍സ്യബന്ധനമേഖലയില്‍ ജോലി ചെയ്യിപ്പിക്കുമ്പോള്‍ അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ തൊഴില്‍, ഫിഷറീസ്, പോലീസ് വകുപ്പുകള്‍ ആവശ്യമായ പരിശോധന നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. അവരുടെ സുരക്ഷക്ക് ആവശ്യമായ എല്ലാ രേഖകളും തൊഴില്‍, ഫിഷറീസ്, പോലിസ് വകുപ്പുകള്‍ ശേഖരിക്കണം. ഇവര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ സഹായം നല്‍കാന്‍ നടപടിയുണ്ടാവണം. ഇടനിലക്കാര്‍ പണം കൈപ്പറ്റു നടപടി പൂര്‍ണമായും അവസാനിപ്പിക്കണമെും കമ്മീഷന്‍ ആവശ്യപ്പെട്ടു. കമ്മീഷന്‍ അംഗം പി മോഹനദാസിന്റേതാണ് ഉത്തരവ്. മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജു നല്‍കിയ പരാതിയെ തുടര്‍ന്ന്
അഡീഷണല്‍ ചീഫ് സെക്രട്ടറി, പോലീസ് എന്നിവരില്‍ നിന്നും കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it