|    Mar 29 Wed, 2017 10:52 pm
FLASH NEWS

ഇന്ദ്രാണി മുഖര്‍ജി ഗുരുതരാവസ്ഥയില്‍

Published : 3rd October 2015 | Posted By: TK

indraniന്യൂഡല്‍ഹി: ഷീനബോറ വധക്കേസിലെ പ്രധാനപ്രതി ഇന്ദ്രാണി മുഖര്‍ജി ഗുരുതരാവസ്ഥയില്‍ . വെള്ളിയാഴ്ച രാത്രി അമിതമായി ഗുളികകള്‍ കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചതായാണ് കരുതുന്നത്.

ഇന്ദ്രാണി അര്‍ധബോധാവസ്ഥയിലാണെന്നും മൂന്ന് ദിവസം കൂടി ഇവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരേണ്ടി വരുമെന്നും ജെ.ജെ ആശുപത്രിയിലെ ഡീന്‍ ഡോ. ടി.പി ലഹാനെ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇന്ദ്രാണിയെ ആര്‍തര്‍ ജയിലിലെ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. അപസ്മാര ഗുളികകള്‍ ഇവര്‍ അമിതമായി കഴിച്ചതായി കരുതുന്നത്.

ഇന്ദ്രാണിയുടെ മാതാവിന്റെ വിയോഗം അറിഞ്ഞ ശേഷം ഇന്ദ്രാണി കടുത്ത വിഷാദ രോഗബാധിതയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.സെപ്തംബര്‍ 11 മുതല്‍ അപസ്മാര ചികിത്സയ്ക്കുള്ള ഗുളിക കഴിച്ച് വരുന്നതായി ജയില്‍ രേഖയിലുണ്ടെന്ന് ജെജെ ആശുപത്രിയിലെ ഡോക്ടര്‍ വ്യക്തമാക്കി.

എസ്.ബി

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day