|    Dec 11 Tue, 2018 6:56 pm
FLASH NEWS
Home   >  National   >  

ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം ജിസാറ്റ് 11 വിജയകരമായി കുതിച്ചു

Published : 5th December 2018 | Posted By: afsal ph

ബംഗളൂരു: ഇന്ത്യയുടെ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ് 11 ഫ്രഞ്ച് ഗയാന സ്‌പേസ് സെന്ററില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഫ്രാന്‍സിന്റെ വിക്ഷേപണ വാഹനമായ ഏരിയന്‍ 5 റോക്കറ്റാണ് ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍സമയം 2.07നും 3.23നുമിടയില്‍ ഫ്രഞ്ച് ഗയാനയിലെ കുറു വിക്ഷേപണത്തറയില്‍ നിന്ന് ജിസാറ്റുമായി ബഹിരാകാശത്തേക്ക് കുതിച്ചത്. വലിയ പക്ഷി എന്ന ഓമനപ്പേരുള്ള ഉപഗ്രഹത്തിന്റെ ഭാരം 5,845 കിലോഗ്രാമാണ്. രാജ്യത്ത് 16 ജിബിപിഎസ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 11. വിക്ഷേപണം വിജയകരമായിരുന്നുവെന്നും ഉപഗ്രഹത്തിന് 15 വര്‍ഷം കാലാവധിയുണ്ടെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു.
ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ജിസാറ്റ് 11 പ്രവര്‍ത്തനക്ഷമമാകുന്നതോടെ ആശയവിനിമയരംഗത്ത് ഇപ്പോഴുള്ളതിന്റെ ഇരട്ടി വേഗം കൈവരിക്കാന്‍ രാജ്യത്തിനു കഴിയും. 1,200 കോടിയാണ് ഉപഗ്രഹത്തിന്റെ ചെലവ്. റേഡിയോ സിഗ്‌നല്‍ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാന്‍സ്‌പോണ്ടറുകള്‍ ഉപഗ്രഹത്തിലുണ്ട്. ഈ വര്‍ഷം മെയ് 25ന് ജിസാറ്റ് 11 വിക്ഷേപിക്കാനായിരുന്നു ഐഎസ്ആര്‍ഒ പദ്ധതിയിട്ടിരുന്നത്. എന്നാല്‍, സാങ്കേതികപ്രശ്‌നം മൂലം മാറ്റിവയ്ക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss