|    Sep 21 Fri, 2018 8:03 am
FLASH NEWS
Home   >  News now   >  

ഏഷ്യന്‍ ഗെയിംസ്: അര്‍ധ ശതകം തികച്ച് ഇന്ത്യ

Published : 28th August 2018 | Posted By: jaleel mv


ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വേട്ടയില്‍ അര്‍ധ ശതകം തികച്ച് ഇന്ത്യ. 4-400 മിക്‌സഡ് റിലേയില്‍ നേടിയ വെള്ളിയാണ് ഇന്ത്യന്‍ അക്കൗണ്ടില്‍ 50ാമത് മെഡല്‍ സമ്മാനിച്ചത്. ഇതോടെ ഒമ്പത് സ്വര്‍ണവും 19 വെള്ളിയും 22 വെങ്കലവുമായി ഇന്ത്യ ഒരു സ്ഥാനം മുന്നിട്ട് എട്ടിലേക്ക് കുതിച്ചു. ഇന്നലെ മാത്രം ഒരു സ്വര്‍ണവും ആറ് വെളളിയും രണ്ട് വെങ്കലവുമാണ് ഇന്ത്യന്‍ അക്കൗണ്ടില്‍ ചേര്‍ക്കപ്പെട്ടത്. പുരുഷന്മാരുടെ 800 മീറ്ററില്‍ അവസാന ലാപ്പില്‍ കുതിച്ചോടിയ മന്‍ജീത് സിങിലൂടെ ഇന്ത്യ ജക്കാര്‍ത്തയില്‍ പൊന്ന് വിളയിച്ചപ്പോള്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സന്‍ ഈ ഇനത്തില്‍ വെള്ളിയും കൊയ്തു. ആദ്യമായി ഏഷ്യന്‍ മാമാങ്കത്തില്‍ ഉള്‍പ്പെടുത്തിയ 4-400 മീറ്റര്‍ മിക്‌സഡ് റിലേയിലാണ് മുഹമ്മദ് അനസ് ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം മറ്റൊരു വെള്ളി കൈപിടിയിലൊതുക്കിയത്. കുറാഷില്‍ പിങ്കിയും ബാഡ്മിന്റണില്‍ പി വി സിന്ധുവുമാണ് വെള്ളി സമ്മാനിച്ച മറ്റ് താരങ്ങള്‍. അമ്പെയ്ത്ത് കോമ്പൗണ്ട് വിഭാഗത്തില്‍ പുരുഷന്‍മാരും വനിതകളും ഇരട്ടവെള്ളി നേടിയതും ഇന്ത്യക്ക് അഭിമാനമായി. കുറാഷില്‍ മാലപ്രഭ ജാഥവും ടേബിള്‍ ടെന്നിസില്‍ പുരുഷ ടീമുമാണ് വെങ്കലം ഇന്ത്യന്‍ അക്കൗണ്ടില്‍ കൂട്ടിച്ചേര്‍ത്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss