|    Nov 20 Tue, 2018 8:55 pm
FLASH NEWS
Home   >  News now   >  

സ്‌ക്വാഷില്‍ ഒമ്പത് തവണ ഏഷ്യന്‍ ചാംപ്യന്മാരായ മലേസ്യയെ മറികടന്ന് ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍

Published : 31st August 2018 | Posted By: jaleel mv


ജക്കാര്‍ത്ത:ഒമ്പത് തവണ ഏഷ്യാഡ് ചാംപ്യന്‍മാരായ മലേസ്യയെ 2-0ന് പരാജയപ്പെടുത്തി മലയാളി താരങ്ങളായ ദീപികാ പള്ളിക്കല്‍,സുനൈന കുരുവിളഎന്നിവരോടൊപ്പം ജോഷ്‌ന ചിന്നപ്പ, തന്‍വി ഖന്ന എന്നിവരടങ്ങിയ ടീം ഫൈനലില്‍ കടന്ന് വെള്ളി ഉറപ്പിച്ചു.
സിംഗിള്‍സിലെ രണ്ടാം മല്‍സരത്തിലിറങ്ങിയ ജോഷ്‌ന ചിന്നപ്പ ആറ് തവണ ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ ചാംപ്യനായ മലേസ്യയുടെ ഡേവിഡ് നിക്കോളിനെ വീഴ്ത്തിയതോടെയാണ് 2-0ന് ജയിച്ച് ഇന്ത്യ വെള്ളി മെഡല്‍ ഉറപ്പിച്ചത്. നേരത്തേ ആദ്യ സിംഗിള്‍സില്‍ ഇറങ്ങിയ മലയാളി താരം ദീപികാ പള്ളിക്കല്‍ നിലവിലെ മലേസ്യന്‍ ഓപണ്‍ ചാംപ്യന്‍ ലോ വി വേണിനെ പരാജയപ്പെടുത്തിയതോടെ ഫൈനലിലേക്കുള്ള ഇന്ത്യന്‍ പ്രതീക്ഷയ്ക്ക് ചിറക് മുളയ്ക്കുകയായിരുന്നു. 11-2, 11-6, 11-9 എന്ന നേരിട്ടുള്ള മൂന്നുസെറ്റുകള്‍ക്കാണ് ദീപിക ഇഞ്ചിയോണ്‍ ഗെയിംസിലെ വെള്ളി മെഡല്‍ ജേത്രിയെ കീഴ്‌പ്പെടുത്തിയത്. തുടര്‍ന്നാണ് ജോഷ്‌നയുടെ മാസ്മരിക പ്രകടനം. സെമിയില്‍ ജപ്പാനെ 2-0ന് പരാജയപ്പെടുത്തിയ ഹോങ്കോങാണ് ഇന്ത്യയുടെ എതിരാളി. നേരത്തേ നടന്ന ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ഹോങ്കോങ് 2-1ന് ജയിച്ചിരുന്നു. ഇന്നാണ് ഫൈനല്‍. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ടീം വെള്ളി നേടിയിരുന്നു. 12-10, 11-9, 6-11, 10-12, 11-9 എന്ന സ്‌കോറുകള്‍ക്കായിരുന്നു ജോഷ്‌ന ചിന്നപ്പയുടെ ജയം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss